തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ത​ന്നെ; ബി​ജെ​പി​യു​ടെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മാ​യി

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി സു​രേ​ഷ് ഗോ​പി മ​ത്സ​രി​ക്കും. ബി​ജെ​പി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യാ​ണ് രാ​ജ്യ​സ​ഭാ എം​പി കൂ​ടി​യാ​യ സു​രേ​ഷ് ഗോ​പി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ബി​ഡി​ജ​ഐ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ആ​യി​രു​ന്നു തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട് സ്ഥാ​നാ​ർ​ഥി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തു​ഷാ​ർ വ​യ​നാ​ട്ടി​ലേ​ക്കു മാ​റി. ഇ​തോ​ടെ തൃ​ശൂ​ർ സീ​റ്റ് ഒ​ഴി​വു​വ​ന്നു. ഈ ​സീ​റ്റ് ബി​ജെ​പി​ക്കു തി​രി​ച്ചു ല​ഭി​ച്ച​തോ​ടെ​യാ​ണ് സു​രേ​ഷ് ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ബി​ജെ​പി തീ​രു​മാ​നി​ച്ച​ത്.

സി​പി​ഐ​യു​ടെ രാ​ജാ​ജി മാ​ത്യു തോ​മ​സാ​ണ് തൃ​ശൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ടി.​എ​ൻ.​പ്ര​താ​പ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കും.

Related posts