ഇനി എന്നെ ശല്യം ചെയ്യരുത്! അധ്യാപിക കാവ്യ ജീവനൊടുക്കിയതിനു പിന്നാലെ പ്രദീപ് നാടുവിട്ടു; വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചിട്ടുണ്ടെന്ന് മാതാവിന്റെ പരാതി; കാമുകന്‍ പോലീസ് പിടിയില്‍

ചാ​ത്ത​ന്നൂ​ർ: വി​വാ​ദ​മാ​യ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​മു​ക​നായ യുവാവ് പി​ടി​യി​ൽ. കൊ​ട്ടി​യം മ​യ്യ​നാ​ട് ന​ടു​വി​ല​ക്ക​ര പു​ല്ലാം​കു​ഴി അ​മ്പാ​ടി​വീ​ട്ടി​ല്‍ കാ​വ്യാ​ലാ​ലി​ന്‍റെ (24) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്ന യു​വാ​വാ​ണ് പി​ടി​യി​ലാ​യ​ത്. മ​യ്യ​നാ​ട് കൂ​ട്ടി​ക്ക​ട തൃ​ക്കാ​ര്‍​ത്തി​ക​യി​ല്‍ അ​ബി​ന്‍ പ്ര​ദീ​പാ(24)​ണു പ്ര​തി. കാ​വ്യ​ക്ക് പ​ന്ത്ര​ണ്ടാം ക്ലാ​സ് മു​ത​ല്‍ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ഇയാ​ള്‍​ക്കെ​തി​രെ പ​ര​വൂ​ര്‍ പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ കു​റ്റ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു.

മ​ക​ളെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം ആ​ത്മ​ഹ​ത്യ​യി​ലേ​ക്കു ത​ള്ളി​വി​ട്ട യു​വാ​വി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും മാ​താ​വ് ജീ​ന പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

കഴിഞ്ഞ ഓ​ഗ​സ്റ്റ് 24നു ​രാ​വി​ലെ 10.30നാ​ണ് പ​ര​വൂ​ര്‍ മാ​മ്മൂ​ട്ടി​ല്‍ പാ​ല​ത്തി​നു സ​മീ​പം ‍ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍ കാ​വ്യാ​ലാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​റു​വ​ര്‍​ഷ​മാ​യി പ്ര​ണ​യി​ച്ചി​രു​ന്ന യു​വാ​വ് അ​വ​ളെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ സ​ങ്ക​ട​ത്തി​ലാ​ണു കാ​വ്യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണു ബ​ന്ധു​ക്ക​ളു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ആ​രോ​പ​ണം. 2017 ജൂ​ലൈ 25ന് ​കാ​വ്യ യു​വാ​വ് പ​ഠി​ക്കു​ന്ന കൊ​ട്ടി​യത്തെ ഐ​ടി​ഐ​യി​ല്‍ പോ​യി​രു​ന്നു.

എ​ന്നാ​ല്‍ ബ​ന്ധം തു​ട​രാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ നി​ല​പാ​ട്. ഇ​നി ത​ന്നെ ശ​ല്യം ചെ​യ്യ​രു​തെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ കാ​വ്യ​യെ തി​രി​ച്ച​യ​ച്ച​ത്. ജൂ​ലൈ അ​വ​സാ​നം കാ​വ്യ വീ​ണ്ടും ഇ​യാ​ളെ കാ​ണാ​ന്‍ പോ​യി. വീ​ട്ടി​ലെ​ത്തി​യ കാ​വ്യ​യെ മ​ര്‍​ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​ഞ്ഞു പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​താ​യും ഈ ​സം​ഭ​വ​ത്തി​നു നാ​ട്ടു​കാ​ര്‍ ദൃ​ക്സാ​ക്ഷി​ക​ളാ​ണെ​ന്നും കാ​വ്യ​യു​ടെ ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ഓഗസ്റ്റ് മൂ​ന്ന്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ യു​വാ​വ് പ​രീ​ക്ഷ​യെ​ഴു​തി​യ പ​ര​വൂ​ര്‍ ശി​വ​രാ​ജ് ഐ​ടി​ഐ​യി​ലും കാ​വ്യ പോ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​വ്യ​യെ കാ​ണാ​ന്‍ പോ​ലും ഇ​യാ​ള്‍ കൂ​ട്ടാ​ക്കി​യി​ല്ല. യു​വാ​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യ മാ​ന​സി​ക ​പ്ര​യാ​സം കാ​ര​ണ​മാ​ണു മ​ക​ള്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. കാ​വ്യ​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു പ​രാ​തി. കാ​വ്യ യു​വാ​വി​ന​യ​ച്ച മൊ​ബൈ​ല്‍ സ​ന്ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.​

സ​ന്ദേ​ശ​ങ്ങ​ളു​ടെ പ​ക​ര്‍​പ്പു മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 20ന് ​അ​യ​ച്ച മൂ​ന്നു സ​ന്ദേ​ശ​ങ്ങ​ളാ​ണു പ​രാ​തി​ക്കൊ​പ്പം ന​ല്‍​കി​യ​ത്. കാ​വ്യ ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ യു​വാ​വ് നാ​ടു​വി​ട്ടു. സം​ഭ​വം ന​ട​ന്നു ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്ക് കേ​സെ​ടു​ത്ത​ത്.​കേ​സി​ല്‍ പോലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നു ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചി​രു​ന്നു. പ്ര​തി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു.

ഇ​തി​നി​ടെ അ​ബി​ന്‍ കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നു ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ഇ​യാ​ളു​ടെ മാ​താ​വും ര​ണ്ടാം പ്ര​തി​യു​മാ​യ ബീ​ന​യ്ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കാ​വ്യാ​ലാ​ലി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ നി​യ​മ​ത്തി​നു മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ട്ടി​യ​ത്ത് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലും രൂ​പീ​ക​രി​ച്ചി​രു​ന്നു.

Related posts