പ്രഹ്ളാദൻ കറന്‍റ്..! പ്ര​ഹ്ലാ​ദ​ൻ ഊതിയാൽ ഫാ​നു​ക​ൾ ക​റ​ങ്ങും റോഡിയോ പാടും; വ്യത്യസ്ത കണ്ടുപിടുത്തങ്ങളുടെ വ്യത്യസ്തനാം പ്രഹ്ളാദനെക്കുറിച്ചറിയാം

prahaladhan-lഎം. ​രാ​ജീ​വ​ൻ
കൂ​ത്തു​പ​റ​മ്പ്: ചെ​റി​യൊ​രു പൈ​പ്പി​ലൂ​ടെ പ്ര​ഹ്ലാ​ദ​ൻ ഒ​ന്ന് ഊ​തി​യാ​ൽ വീ​ട്ടി​ലെ ഫാ​നു​ക​ളൊ​ക്കെ ക​റ​ങ്ങി​ത്തു​ട​ങ്ങും. റേ​ഡി​യോ​യും ടി ​വി​യു​മൊ​ക്കെ സം​ഗീ​ത​മു​തി​ർ​ക്കും. വീ​ട്ടി​ലെ മു​ഴു​വ​ൻ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളും ഇങ്ങനെ പ്ര​വ​ർ​ത്തി​ക്കും. ഇ​ത്  പെ​ര​ള​ശേ​രി​യി​ലെ പി.​കെ. പ്ര​ഹ്ലാ​ദ​ന്‍റെ ആ​ദ്യ​ത്തെ ക​ണ്ടു​പി​ടി​ത്ത​മൊ​ന്നു​മ​ല്ല . വെ​ള്ളം ചീ​റ്റു​ന്ന പെ​രു​ന്ത​ച്ച​ൻ പാ​വ, മൊ​ബൈ​ൽ ഫോ​ൺ ക​ൺ​ട്രോ​ള​ർ ആ​യി ഉ​പ​യോ​ഗി​ച്ച് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ത്രി​വേ​ണി യ​ന്ത്രം…​ഇ​ങ്ങ​നെ പോ​കു​ന്നു  പ്ര​ഹ്ലാ​ദ​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ.

ഏ​റ്റ​വും ഒ​ടു​വി​ലാ​യി വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ നി​ർ​മി​ച്ച എ​യ​ർ ബോ​ക്സി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലു​മു​ണ്ട് പ്ര​ഹ്ലാ​ദ​ന് പ​റ​യാ​ൻ ഒ​രു പി​ന്നാ​മ്പു​റ ര​ഹ​സ്യം. വി​വാ​ഹ സ​മ്മാ​ന​മാ​യി ന​ല്കാ​ൻ വേ​റി​ട്ടൊ​രു ഉ​പ​ഹാ​രം നി​ർ​മി​ച്ചു ന​ല്ക​ണ​മെ​ന്ന സു​ഹൃ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് എ​യ​ർ ബോ​ക്സി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് പി​ന്നി​ല്ലെ​ന്ന് പ്ര​ഹ്ലാ​ദ​ൻ പ​റ​യു​ന്നു. പ്ലൈ​വു​ഡ്, പൈ​പ്പ്, ബ​ലൂ​ൺ, റ​ഗു​ലേ​റ്റ​ർ എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യം.

ബ​ലൂ​ൺ ആ​ണ് ഇ​തി​ന്‍റെ മ​ർ​മ്മം. ബ​ലൂ​ണി​ലേ​ക്ക് പൈ​പ്പ് വ​ഴി ഊ​തി കാ​റ്റ് ക​ട​ത്തി​വി​ടു​ന്ന​തി​ലൂ​ടെ​യു​ള്ള സ​മ്മ​ർ​ദ്ദ​ത്തി​ലൂ​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ല​ഭ്യ​മാ​വു​ക​യും  ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.​ര​ണ്ടു മാ​സ​മെ​ടു​ത്തു ഇ​ത് നി​ർ​മി​ക്കാ​ൻ.   പ​ത്താം ക്ലാ​സു​വ​രെ മാ​ത്രം പ​ഠി​ച്ചി​ട്ടു​ള്ള പ്ര​ഹ്ലാ​ദ​ൻ ഇ​ല​ക്ട്രോ​ണി​ക്സ് വി​ദ്യ​ക​ളൊ​ക്കെ ക​ണ്ടും കേ​ട്ടും മാ​ത്രം പ​ഠി​ച്ച​താ​ണ്.

ചി​ര​ട്ട, മ​രം എ​ന്നി​വ കൊ​ണ്ട് വി​വി​ധ ഇ​നം  ശി​ല്പ​ങ്ങ​ളും പ്ര​ഹ്ലാ​ദ​ൻ നി​ർ​മ്മി​ക്കു​ന്നു​ണ്ട്.​വാ​തി​ൽ തു​റ​ക്കു​മ്പോ​ൾ അ​ലാ​റം മു​ഴ​ക്കു​ന്ന യ​ന്ത്രം ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​ണ് ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ഫ​ർ​ണി​ച്ച​ർ ജോ​ലി ചെ​യ്തു​വ​രു​ന്ന 52 കാ​ര​നാ​യ പ്ര​ഹ്ലാ​ദ​ൻ.  ഈ ​കാ​ര്യ​ങ്ങ​ൾ​ക്കൊ​ക്കെ പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ സ്മി​ത​യും ഏ​ക​മ​ക​ൾ പ്ര​ത്യൂ​ഷ​യു​മു​ണ്ട്പ്ര​ഹ്ലാ​ദ​ന് കൂ​ട്ടാ​യി.

Related posts