ജയില്‍ മേധാവിക്കും അടിതെറ്റി! ലെക്‌സും ഷാമ്പുവും ഫെയര്‍ ആന്‍ഡ് ലവ്‌ലിയും നിര്‍ബന്ധം; കാരണവര്‍ വധക്കേസ് പ്രതി വീണ്ടും ജയിച്ചത് ഇങ്ങനെ…

sherin600തിരുവനന്തപുരം:കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയില്‍ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ.വി വല്ലിയെക്കൊണ്ടുതന്നെ  റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയില്‍ തിരിച്ചെത്തിച്ചത്. തന്റെ സൗന്ദര്യമുപയോഗിച്ച് ജയിലിലെ ഉന്നതരെവരെ ഷെറിന്‍ വളച്ചതിനാല്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദഫലമായി ഇന്നു രാവിലെ രഹസ്യമായാണാണ വിയ്യൂരില്‍ നിന്ന് ഷെറിനെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്.
ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. വിയ്യൂര്‍ ജയിലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തകയും ചെയ്തതിനാല്‍ ജീവനക്കാര്‍ ഷെറിനെക്കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയായിരുന്നു. ഇതിനിടെ ജയില്‍ ഉന്നതന്റെ പിന്തുണയോടെ ഷെറിന്‍ ജയില്‍ മാറ്റത്തിന് സുപ്രണ്ടിന് അപേക്ഷ നല്‍കി. ഈ അപേക്ഷ മിന്നല്‍ വേഗത്തില്‍ ജയില്‍ ആസ്ഥാനത്ത് എത്തുകയും ജയില്‍ മേധാവി വിശദമായ റിപ്പോര്‍ട്ട് ആവിശ്യപ്പെടുകയും ചെയ്തു. അതീവ രഹസ്യമായി തന്നെ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്ത് ലഭിക്കുകയും ചെയ്ിതു. സോളാര്‍ കേസില്‍ സരിതയുടെ മൊഴി തിരുത്തിയെന്ന് ആക്ഷേപം കേട്ട ഐ ജി ഗോപകുമാറും തിരുവനന്തപുരത്തെ ഒരു ജയില്‍ ഡിഐജിയുമാണ് ഇതിനു പിന്നിലെ ചരടുവലികള്‍ നടത്തിയത്.വിയ്യൂര്‍ ജിയിലിന്റെ ചുമതലക്കാരനായ ഉത്തര മേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പില്‍ പോലും ഷെറിനെ മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്.

ശിക്ഷണ നടപടിയുടെ ഭാഗമായായിരുന്നു ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. അതിനാല്‍ തന്നെ ഇനി മാറ്റാനാവുന്നത് കണ്ണൂരിലേക്ക് മാത്രം.  ഇക്കാര്യം ജയില്‍ മേധാവിയില്‍ നിന്നു മറച്ചുവെച്ച് ഐ ജിയും കൂട്ടരും അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ഷെറിനെതിരെ വിവിധ കാലങ്ങളിലായി അട്ടകുളങ്ങരയില്‍ നിന്നും വിയ്യൂരില്‍ നിന്നും ലഭിച്ച വിവിധ റിപ്പോര്‍ട്ടുകളു പരാതികളും ജയില്‍ ആസ്ഥാനത്ത് നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.വിയ്യൂര്‍ ജയിലില്‍ ഷെറിന് പരിചാരകരായി തടവുകാര്‍ പ്രവര്‍ത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കല്‍, ഷെറിന്റെ ടേണ്‍ വരുമ്പോള്‍ സെല്ലും ടോയ്‌ലറ്റും വൃത്തിയാക്കല്‍, ഇതായിരുന്നു വിയ്യൂര്‍ ജയിലിലെ പരിചാരകമാരുടെ ജോലി. അട്ടകുളങ്ങരയിലും ഷെറിന്‍ പരിചാരകമാരെ നിയോഗിക്കും. ഷെറിന്റെ അടുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണ പരിധിയിലാണ് അട്ടകുളങ്ങര ജയില്‍ അതുകൊണ്ട് തന്നെ സ്വര്‍ഗ തുല്യമായ ജീവിതം കാരണവര്‍ വധക്കേസ് പ്രതിക്ക് ഇവിടെ പ്രതീക്ഷിക്കാം.

കൈ കാലുകളില്‍ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലില്‍ നിന്നും നല്‍കുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ നിര്‍മ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാര്‍ കുളിക്കുമ്പോള്‍ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരില്‍ ജയിലധികൃതര്‍ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഷെറിന് വെയില്‍ കൊള്ളാന്‍ പാടില്ലന്ന ജയില്‍ ഡോക്ടറുടെ കുറിപ്പടിയുടെ പിന്‍ബലത്തിലത്തിലായിരുന്നു. ഒരു ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം ഷെറിന് വിയ്യൂര്‍ ജയിലില്‍ നല്കിയിരിക്കുന്ന ജോലി അടുക്കളയിലെ സഹായി എന്നതാണ്. എന്നാല്‍ അടുക്കളയില്‍ എത്താറുണ്ടെങ്കിലും സഹായിയുടെ ജോലി ഷെറിന്‍ ചെയ്യാറില്ലയായിരുന്നു.

ഷെറിന്‍ പരോളിലിറങ്ങുമ്പോള്‍ ജയില്‍വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടെന്ന് വിവരമുണ്ട്. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. കിട്ടുന്ന ഗാന്ധി തലയുടെ എണ്ണം കൂടുമ്പോള്‍ സല്‍സ്വാഭാവി പട്ടികയില്‍ ഷെറിനും ഇടം പിടിക്കാറുണ്ട്. ഇങ്ങനെ ചട്ടവിരുദ്ധമായി ഷെറിന്‍ ഇതുവരെ പതിനൊന്നു പരോള്‍ നേടിയിട്ടുണ്ട്.ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവര്‍ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടിത്തുടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 392 മുതല്‍ 402 വരെ വകുപ്പുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളിന് അര്‍ഹതയില്ലെന്നാണ് ജയില്‍ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിന്‍ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കുവേണ്ടി മാരകമായ മുറിവേല്‍പ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വര്‍ഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അര്‍ഹതയുള്ളൂ എന്നും ചട്ടത്തില്‍ പറയുന്നു.2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. 2012 മാര്‍ച്ച് 3ന് ഷെറിന് ആദ്യ പരോള്‍ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ വെച്ചുമാത്രം ഇവര്‍ എട്ടു തവണ പരോള്‍ നേടിയിട്ടുണ്ട്.

Related posts