പ്രളയ സെസ്: സോഫ്റ്റ്‌വെയര്‍ കമ്പനികൾക്കു ചാകര; വ്യാ​​പാ​​രി​​ക​​ൾ​​ നട്ടംതിരിയുന്നു

ക​​ണ്ണൂ​​ർ: പ്ര​​ള​​യാനന്തര പു​​ന​​ര്‍നി​​ര്‍മാ​​ണ​​ത്തി​​നാ​​യി 600 കോ​​ടി രൂ​​പ ക​​ണ്ടെ​​ത്താ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പ്ര​​​ള​​​യ സെ​​​സ് സോ​​ഫ്റ്റ്‌​​വേ​​ർ ക​​മ്പ​​നി​​ക​​ൾ​​ക്കു ചാ​​ക​​ര​​യാ​​യി മാ​​റു​​ന്നു. 928 ഉ​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ഒ​​രു ശ​​ത​​മാ​​നം സെ​​സ് ചു​​മ​​ത്തി 600 കോ​​ടി രൂ​​പ സ​​മാ​​ഹ​​രി​​ക്കാ​​നാ​​ണു സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ പ​​ദ്ധ​​തി.

ഇ​​തി​​നു കേ​​ര​​ള​​ത്തി​​ലെ 1,80,000-ത്തോ​​ളം വ​​രു​​ന്ന വ്യാ​​പാ​​രി​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​ക്കൗ​​ണ്ടിം​​ഗ് സോ​​ഫ്റ്റ്‌​​വേ​​റി​​ൽ സെ​​സ് ഉ​​ൾ​​പ്പെ​​ടു​​ത്താ​​ൻ ക്ര​​മീ​​ക​​ര​​ണം ചെ​​യ്യ​​ണം. സോ​​ഫ്റ്റ് വെ​​യ​​ർ പ​​രി​​ഷ്ക​​രി​​ക​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ സ​​ർ​​ക്കാ​​ർ സ​​മാ​​ഹ​​രി​​ക്കാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടി​​യ തു​​ക വ്യാ​​പാ​​രി​​ക​​ൾ മു​​ട​​ക്കേ​​ണ്ട സ്ഥി​​തി​​യാ​​ണ്.

കൂ​​ടു​​ത​​ൽ വ്യാ​​പാ​​രി​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ടാ​​ലി സോ​​ഫ്റ്റ്‌​​വേ​​ർ ഒ​​രു കംപ്യൂട്ടറിൽ മാ​​റ്റം​​വ​​രു​​ത്താ​​നാ​​യി നി​​കു​​തി​​യ​​ട​​ക്കം 4248 രൂ​​പ ഈ​​ടാ​​ക്കു​​ന്നു​​വെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. 3,600 രൂ​​പ​​യും 648 രൂ​​പ ജി​​എ​​സ്ടി​​യു​​മാ​​ണ് ഈ​​ടാ​​ക്കു​​ന്ന​​ത്. മ​​റ്റ് സോ​​ഫ്റ്റ്‌​​വേ​​ർ ക​​മ്പ​​നി​​ക​​ൾ 1,500 രൂ​​പ മു​​ത​​ൽ ഈ​​ടാ​​ക്കു​​ന്നു​​ണ്ട്.

സെ​​സ് പി​​രി​​വ് ക​​ഴി​​ഞ്ഞാ​​ൽ വീ​​ണ്ടും സോ​​ഫ്റ്റ്‌​​വേ​​റി​​ൽ മാ​​റ്റം വ​​രു​​ത്തേ​​ണ്ടി​​വ​​രും. അ​​പ്പോ​​ഴും പ​​ണം ന​​ഷ്ട​​പ്പെ​​ടും. ഫ​​ല​​ത്തി​​ൽ സെ​​സ് പി​​രി​​വി​​ന്‍റെ അധിക ഗു​​ണം സോ​​ഫ്റ്റ്‌​​വേ​​ർ ക​​മ്പ​​നി​​ക​​ൾ​​ക്കാ​​ണു ല​​ഭി​​ക്കു​​ക. പ്ര​​ള​​യ​​സെ​​സ് ഈ​​ടാ​​ക്കാ​​നു​​ള്ള മാ​​റ്റ​​ങ്ങ​​ള്‍ ബി​​ല്ലിം​​ഗ് സോ​​ഫ്റ്റ്‌​​വേ​​റു​​ക​​ളി​​ല്‍ വ​​രു​​ത്താ​​ന്‍ നി​​കു​​തി വ​​കു​​പ്പ് വ്യാ​​പാ​​രി​​ക​​ളോ​​ടു നേ​​ര​​ത്തേ​​ത​​ന്നെ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.

Related posts