പ്രളയബാധിതർക്കായുള്ള സർക്കാരിന്‍റെ ധനസമാഹരണം; കോട്ടയം ജില്ലയിൽ 11 മുതൽ 15 വരെ;  മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും കെ.​രാ​ജു​വും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ല​യി​ൽ 11 മു​ത​ൽ 15 വ​രെ പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി​മാ​രാ​യ ഡോ. ​തോ​മ​സ് ഐ​സ​ക്, കെ. ​രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു. ഇ​തി​നു​ള​ള ത​യാ​റെ​ടു​പ്പു​ക​ൾ ജി​ല്ല​യി​ലെ വ​കു​പ്പ് മേ​ധാ​വി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. 11 മു​ത​ൽ 15 വ​രെ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്കും കെ.​രാ​ജു​വും ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് ജി​ല്ല​യി​ലു​ണ്ടാ​കും.

11 ബ്ലോ​ക്കു​ക​ളി​ലും ആ​റു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത 15 സ്ഥ​ല​ങ്ങ​ളി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തു​ക. ഇ​തി​നു​ള​ള ത​യാ​റെ​ടു​പ്പു​ക​ൾ ഗ്രാ​മ​വി​ക​സ​ന അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ നി​ർ​വ​ഹി​ക്ക​ണം. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ പ​ട്ടി​ക അ​നു​സ​രി​ച്ച് ജി​ല്ലാ ക​ള​ക്്ട​ർ ഡോ. ​ബി. എ​സ് തി​രു​മേ​നി വ്യ​ക്തി​പ​ര​മാ​യി ക​ത്തു​ക​ൾ ന​ൽ​കും.

ഇ​വ അ​ത​ത് ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ട് കൈ​മാ​റും. 20 ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളോ​ട് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക് നേ​രി​ട്ട് സം​സാ​രി​ക്കും. ധ​ന​സ​മാ​ഹ​ര​ണ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ബ്ലോ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി പ്ര​സി​ഡ​ന്‍റ് അ​ധ്യ​ക്ഷ​നാ​യ സം​ഘാ​ട​ക സ​മി​തി അ​ത​ത് സ്ഥ​ല​ങ്ങ​ളി​ൽ ചേ​ര​ണ​മെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

11ന് ​സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തും. പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും മു​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ധ​ന​സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നു ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ന്ത്രി ജി​ല്ലാ ക​ള​ക്്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൂ​ർ​ണ​മാ​യും മു​ങ്ങി​യ വാ​ർ​ഡു​ക​ളി​ലെ എ​ല്ലാ കു​ടും​ബ​ങ്ങ​ളേ​യും പ​രി​ഗ​ണി​ക്ക​ണം.

ചി​ല സ്ഥ​ല​ങ്ങ​ൾ മാ​ത്രം വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്രം പ്ര​ത്യേ​ക പ​ട്ടി​ക ത​യാ​റാ​ക്കി​യാ​ൽ മ​തി​യെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts