പ്രള‍യത്തിൽ വീട് തകർന്നു; ക്യാ​മ്പ് അ​വ​സാ​നി​ച്ച​പ്പോ​ൾ തിരികെപ്പോകാൻ  വീടില്ലാതെ ഫി​ലോ​മി​ന​യും മ​ക​നും; തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ വി​ല​ക്കു മൂലം രണ്ടേകാൽ സെന്‍റിൽ വീട് വയ്ക്കാൻ പറ്റാത്ത അവസ്ഥയെന്ന് ഫിലോമിന

വൈ​പ്പി​ൻ: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തെ തു​ട​ർ​ന്ന് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന കു​ടും​ബ​ങ്ങ​ൾ വെ​ള്ള​മി​റ​ങ്ങി​യ​തി​നെ തു​ട​ർ​ന്നു തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് പോ​യെ​ങ്കി​ലും അ​റു​പ​തു​കാ​രി​യാ​യ ഞാ​റ​ക്ക​ൽ അ​ഞ്ചു​ചി​റ വ​ലി​യ​പ​റ​ന്പ് ഫി​ലോ​മി​ന​ക്കും മ​ക​ൻ 19 കാ​ര​നാ​യ സി​ജോ​യ്ക്കും തി​രി​കെ പോ​കാ​ൻ ഇ​ട​മി​ല്ല. മ​ഴ​യി​ലും കാ​റ്റി​ലും ഇ​വ​രു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ഇ​ടി​ഞ്ഞ് വീ​ണ​തി​നാ​ലാ​ണ് തി​രി​കെ പോ​കാ​ൻ ഇ​ട​മി​ല്ലാ​താ​യി​രി​ക്കു​ന്ന​ത്.

മേ​രി​മാ​താ കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​രു​വ​രെ​യും ഇ​വി​ട​ത്തെ ക്യാ​ന്പ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ എ​സ്‌​സി വ​നി​താ സം​ഭ​ര​ക​ർ​ക്കാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള കെ​ട്ടി​ട​ത്തി​ലേ​ക്ക് താ​ൽ​ക്കാ​ലി​മ​ക​മാ​യി മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​കെ​യു​ള്ള ര​ണ്ടേ​കാ​ൽ സെ​ന്‍റ് ഭൂ​മി​യി​ൽ ഉ​ള്ള ചെ​റി​യ വീ​ട് ഭൂ​മി​നി​ര​പ്പി​ൽ നി​ന്നും ഒ​ര​ടി താ​ഴ്ന്ന അ​വ​സ്ഥ​യി​ലാ​ണ്.

മ​ഴ​പെ​യ്താ​ൽ വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് വീ​ടി​ന​ക​ത്തേ​ക്കാ​യി​രു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്ന് ഒ​രു ക​നാ​ൽ ഉ​ള്ള​തി​നാ​ൽ പു​തി​യ വീ​ട് വെ​ക്കാ​ൻ തീ​ര​ദേ​ശ​പ​രി​പാ​ല​ന നി​യ​മ​ത്തി​ന്‍റെ വി​ല​ക്കു​ണ്ട​ത്രേ. ഇ​തു​മൂ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​വ​ന​പ​ദ്ധ​തി​ക​ളി​ൽ എ​ല്ലാം ഈ ​കു​ടും​ബം ത​ഴ​യ​പ്പെ​ട്ടു. ഇ​പ്പോ​ൾ ലൈ​ഫ് പ​ദ്ധ​തി​യി​ലും ഇ​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Related posts