പ്രാണഭയം മൂലം 47കാ​ര​ൻ മൂ​ന്നു​വ​ർ​ഷം താ​മ​സി​ച്ച​ത് തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ; ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​യതാണ് നിലത്തിറങ്ങാൻ സാധിച്ചതെന്ന് സഹോദരൻ; ഭീതിയുണ്ടാകാനിടയായ സാഹചര്യം കേട്ടാൽ….

പ്രാ​ണഭ​യ​ത്താ​ൽ ക​ഴി​ഞ്ഞ മൂന്നു വ​ർ​ഷ​വും അ​റു​പ​ത് അ​ടി ഉ​യ​ര​മു​ള്ള ഒ​രു തെ​ങ്ങി​ന്‍റെ മു​ക​ളി​ൽ കഴിച്ചുകൂട്ടി 47കാരൻ. ഫി​ലി​പ്പീൻ​സി​ലെ അ​ഗു​സാ​ൻ ഡെ​ൽ സ​ർ പ്ര​വി​ശ്യ​യി​ലെ ലാ ​പാ​സ് സ്വ​ദേ​ശി​യാ​യ ഗി​ൽ​ബെ​ർ​ട്ട് സാ​ഞ്ചെസ് ആണ് കഥാനാ​യ​ക​ൻ.

2004ൽ ​ഒ​രു വ​ഴ​ക്കി​നി​ടെ തോ​ക്ക് കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ ഇ​ദ്ദേ​ഹം ത​ന്നെ ആ​രെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തു​മെ​ന്നു​ള്ള പ്രാ​ണ​ഭ​യ​ത്താ​ലാ​ണ് വീ​ടി​നു സ​മീ​പ​മു​ള്ള തെ​ങ്ങി​ൽ അ​ഭ​യം പ്രാ​പി​ച്ച​ത്. തെ​ങ്ങി​ൽ നി​ന്നും താ​ഴെ​യി​റ​ങ്ങി​യ​താ​ക​ട്ടെ മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​വും.
ഭാ​ര്യ മ​രി​ച്ച ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം താ​മ​സി​ക്കു​ന്ന​ത് അ​മ്മ​യും രണ്ടു കു​ട്ടി​ക​ളും സ​ഹോ​ദ​ര​നു​മാ​ണ്. മ​ക​നെ മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നും ഇ​റ​ക്കാ​ൻ അ​മ്മ വി​നി​ഫ്രെ​ഡ് പ​ഠി​ച്ച​പ​ണി പ​തി​നെ​ട്ടും പ​രി​ശ്ര​മി​ച്ചി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

അ​വ​സാ​നം ത​ന്‍റെ ശ്ര​മം അ​വ​സാ​നി​പ്പി​ച്ച അ​മ്മ മ​ക​ന് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും വെ​ള്ള​വു​മു​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ൾ മ​ര​ത്തി​നു മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു ന​ൽ​കു​വാ​ൻ ആ​രം​ഭി​ച്ചു. പ്രാ​യ​മാ​യ അ​മ്മ​യ്ക്ക് ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ കു​ട്ടി​ക​ളെ പ​രി​ച​രി​ക്കാ​ൻ ആ​രോ​ഗ്യ​പ​ര​മാ​യി ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നു പ​റ​ഞ്ഞി​ട്ടും ഗി​ൽ​ബെ​ർ​ട്ട് ചെ​വി കൊ​ണ്ടി​രു​ന്നി​ല്ല. അ​തു കാ​ര​ണം കു​ട്ടി​ക​ളെ ഇ​തു​വ​രെ സ്കൂ​ളി​ൽ അ​യ​ക്കാ​നും സാ​ധി​ച്ചി​ല്ല.

പ​ക്ഷേ അ​പ്പോ​ഴും എ​രി​ഞ്ഞു​കൊ​ണ്ടി​രു​ന്ന ത​ന്‍റെ മ​ന​സി​ലെ ഭ​യ​വും പേ​റി വെ​യി​ലും മ​ഴ​യും പ്രാ​ണി​ക​ളു​ടെ ഉ​പ​ദ്ര​വ​വു​മെ​ല്ലാം സ​ഹി​ച്ച് തെ​ങ്ങി​നു മു​ക​ളി​ൽ നാളുകളെണ്ണിയിരിക്കു കയായിരുന്നു ഗി​ൽ​ബെ​ർ​ട്ട്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ൽ​ഡ്രി​ൻ സാ​ഞ്ചെസ് പ​റ​യു​ന്ന​തി​ങ്ങ​നെ: “​മ​ര​ത്തി​ൽ നി​ന്നും താ​ഴെ​യി​റ​ങ്ങാ​ൻ ഞാ​നും കു​ടും​ബ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളും ഗി​ൽ​ബർ​ട്ടി​നോ​ട് അ​പേ​ക്ഷി​ക്കു​മാ​യി​രു​ന്നു. പ​ക്ഷെ അ​തൊ​ന്നും വി​ലപ്പോയി​ല്ല. മാ​ത്ര​മ​ല്ല, താ​ഴെ​യി​റ​ങ്ങി​യാ​ൽ അ​രെ​ങ്കി​ലും കൊ​ല്ലു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​മാ​യി​രു​ന്നു​’.

ലാ ​പാ​സി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ ഈ ​സം​ഭ​വ​ത്തെ​പ്പ​റ്റി അ​റി​ഞ്ഞെ​ങ്കി​ലും അ​വ​ർ ഒ​ന്നും ചെയ്തി​രു​ന്നി​ല്ല. അ​വ​സാ​നം ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ ക​ഥ സോ​ഷ്യ​ൽ മീ​ഡി​യയി​ൽ വൈ​റ​ലാ​കു​ക​യും ഫി​ലി​പ്പീൻ​സി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ൾ ഈ ​സം​ഭ​വം ഏറ്റെടുക്കുകയും ചെ​യ്ത​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഇ​തേപ്പ​റ്റി അ​റി​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തെ മ​ര​ത്തി​ൽ നി​ന്നും താ​ഴെ​യി​റ​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ച അ​ധി​കൃ​ത​രും പ്ര​ദേ​ശ​വാ​സി​ക​ളും അ​വ​സാ​ന ശ്ര​മ​മെ​ന്നോ​ണം അ​ദ്ദേ​ഹ​ത്തോ​ട് ഒ​രു​പ്രാ​വ​ശ്യം കൂ​ടി സം​സാ​രി​ച്ചു നോ​ക്കി. ഫ​ല​മൊ​ന്നും കാ​ണി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി​യ ഇ​വ​ർ മ​രം മു​റി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ അ​ൽ​പം അ​പ​ക​ടം പി​ടി​ച്ച ശ്ര​മ​മാ​യി​രു​ന്നു ഇ​ത്. കാ​ര​ണം ഒ​രു ചെ​റി​യ പി​ഴ​വ് സം​ഭ​വി​ച്ചാ​ൽ ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ മ​ര​ണ​ത്തി​നു വ​രെ അ​ത് കാ​ര​ണ​മാ​കും. അ​വ​സാ​നം കൃ​ത്യ​മാ​യ പ​രി​ശ്ര​മ​ത്താ​ൽ യാ​തൊ​രു അ​പ​ക​ട​വും വ​രു​ത്താ​തെ ഗി​ൽ​ബെ​ർ​ട്ടി​നെ മ​ര​ത്തി​ൽ നി​ന്നും താ​ഴെയിറ​ക്കു​ക​യാ​യി​രു​ന്നു.

അ​ങ്ങ​നെ മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം അ​ദ്ദേ​ഹം മ​ണ്ണി​ൽ കാ​ലു​കു​ത്തു​ക​യും ചെ​യ്തു.
പ്രാ​ണി​ക​ളു​ടെ ക​ടി​യേ​റ്റും ശ​രീ​ര​ത്തി​ൽ കു​മു​ള​ക​ൾ രൂ​പ​പ്പെ​ട്ടു​മു​ള്ള ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ ശാ​രീ​രി​കാ​വ​സ്ഥ ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​രം വല്ലാതെ ശോഷിക്കുകയും ചെയ്തു. മൂ​ന്നു​വ​ർ​ഷ​ത്തി​ലെ അ​ധി​കം സ​മ​യ​വും മ​ര​ത്തി​ൽ കു​നി​ഞ്ഞ് ഇ​രു​ന്ന​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ന​ട്ടെ​ല്ലി​നും പ്ര​ശ്ന​മു​ണ്ട്.

ആ​രോ ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന​സി​ലെ ചി​ന്ത മാ​റ്റി സാ​ധാ​ര​ണ ജീ​വി​ത നി​ല​യി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രാ​ൻ മ​നോ​രോ​ഗ ചി​കി​ത്സാ വി​ദ​ഗ്ധ​രു​ടെ സഹായം തേടിയിട്ടുണ്ട്. ഗി​ൽ​ബെ​ർ​ട്ട​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ പ്ര​ശ്നം ഫി​ലി​പ്പീ​ൻ​സി​ലെ സാമൂഹ്യമാധ്യമങ്ങളി​ൽ ഉ​ണ്ടാ​ക്കി​യ അ​ല​യൊ​ലി ചെ​റു​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ​യും കു​ടും​ബ​ത്തെ​യും സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​ന് ഗി​ൽ​ബെ​ർ​ട്ടി​ന്‍റെ അ​മ്മ വി​നി​ഫ്രെ​ഡ സാ​ഞ്ചെസി​ന്‍റെ പേ​രി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts