പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി; യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ  ശ്ര​മിച്ച പ്ര​തി പി​ടി​യി​ൽ

ഉ​ദ​യം​പേ​രൂ​ർ: യു​വ​തി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഉ​ദ​യം​പേ​രൂ​ർ പു​ല്ലു​കാ​ട്ട് വീ​ട്ടി​ൽ വി​ബി​ൻ രാ​ഘ​വ​ൻ (32) നെ​യാ​ണ് ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഞാ​യ​ർ വൈ​കി​ട്ട് 4.45 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ദ​യം​പേ​രൂ​ർ പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment