പരസ്പര വെട്ടിൽ ഇത്തവണ അച്ഛൻ വീണു; നാലുസെന്‍റിൽ ഷെഡ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ഇനിയില്ല; മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; അച്ഛന്‍റെ വെട്ടേറ്റ മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

വൈ​പ്പി​ന്‍: ഞാ​റ​യ്ക്ക​ലി​ല്‍ ഊ​ടാ​റ​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പി​താ​വും മ​ക​നും വീ​ട്ടി​ല്‍ വ​ച്ച് പ​ര​സ്പ​രം വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മ​ക​ന്‍ ജ​യേ​ഷി (33)നെ ​എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് പീ​ച്ചു​ള്ളി​ല്‍ പ്ര​സ​ന്ന​ന്‍ (57) ത​ല്‍​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ഇ​ന്‍​ക്വ​സ്റ്റ് പോ​ലീ​സ് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി. മ​ക​ന്‍ ജ​യേ​ഷി​നു ത​ല​യ്ക്കും കൈ​ക്കു​മാ​ണ് വെ​ട്ടേ​റ്റി​ട്ടു​ള്ള​ത്.

ആ​ള്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​സ​ന്ന​ന്‍റെ ക​ഴു​ത്തി​ലേ​റ്റ വെ​ട്ടാ​ണ് ത​ല്‍​ക്ഷ​ണം മ​രി​ക്കാ​നി​ട​യാ​ക്കി​യ​ത​ത്രേ. സം​ഭ​വ​ത്തി​ല്‍ ജ​യേ​ഷി​നെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ള്ള പ്ര​സ​ന്ന​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള ര​ണ്ട് മ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ജ​യേ​ഷ്. ആ​ദ്യ ഭാ​ര്യ ജ​യ മ​രി​ച്ചു പോ​യി​രു​ന്നു. പി​ന്നീ​ട് വി​വാ​ഹം ക​ഴി​ച്ച​തി​ലും ര​ണ്ട് മ​ക്ക​ളു​ണ്ട്.

നാ​ല് സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ല​വി​ലു​ള്ള വീ​ടു കൂ​ടാ​തെ ഒ​രു ഷെ​ഡ് വെ​ച്ച് കെ​ട്ടി​യാ​ണ് ജ​യേ​ഷും കു​ടും​ബ​വും താ​മ​സി​ച്ചു​വ​രു​ന്ന​ത്. ഇ​തി​ല്‍ നി​ന്നും ര​ണ്ട് സെ​ന്‍റ് ജ​യേ​ഷി​നു എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന് പ​റ​ഞ്ഞ് നേ​ര​ത്തെ മു​ത​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ത​ര്‍​ക്ക​മാ​ണ് പ​ര​സ്പ​രം വെ​ട്ടാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​ക​ളാ​യ പി​താ​വും മ​ക​നും മ​ദ്യ​പി​ക്കു​മ്പോ​ള്‍ ഭൂ​മി​യു​ടെ പേ​രി​ല്‍ വ​ഴ​ക്ക് കൂ​ടാ​റു​ണ്ട​ത്രേ. ഇ​രു​വ​രും ത​മ്മി​ല്‍ ഇ​തേ പോ​ലെ നേ​ര​ത്തെ​യു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ ജ​യേ​ഷി​നെ പ്ര​സ​ന്ന​ന്‍ വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ​തി​നു കേ​സു​ണ്ടാ​യി​രു​ന്ന​താ​ണ്.

ഇ​ന്ന​ലെ​യും ഇ​തു​പോ​ലെ മ​ദ്യ​പി​ച്ച് വ​ഴ​ക്ക് കൂ​ടി​യ സ​മ​യ​ത്താ​ണ് പ​ര​സ്പ​രം വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ​ത്.

Related posts

Leave a Comment