ഇത് വെറുംനുണക്കഥയല്ല, വിശ്വസിച്ചേ പറ്റു..!  പ്ര​സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ഡാ​ൻ​സും ജിം​നാ​സ്റ്റി​ക്കും! വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി ആദ്യം ഞെട്ടി, പിന്നെ പ്രവസവവും…


സാ​ധാ​ര​ണ സ്ത്രീ​ക​ളി​ൽ പ​ല​രും ഗ​ർ​ഭി​ണി​യാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന നി​മി​ഷം മു​ത​ൽ ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും ന​ട​പ്പി​ലും കി​ട​പ്പി​ലു​മെ​ല്ലാം അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. ആ​യാ​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളൊ​ന്നും ചെ​യ്യാ​തി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യും.

ക്ഷീ​ണം, ഛർ​ദി, ആ​ഹാ​ര​ത്തോ​ടു​ള്ള വി​ര​ക്തി, ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​ങ്ങ​നെ ഗ​ർ​ഭ​കാ​ല പ്ര​ശ്ന​ങ്ങ​ൾ നി​ര​വ​ധി. അ​പ്പോ​ഴാ​ണ് ഇ​വി​ടൊ​രു പെ​ൺ​കു​ട്ടി ത​ന്‍റെ പ്ര​സ​വ​ത്തി​ന്‍റെ ത​ലേ​ദി​വ​സം ന​ല്ല ത​ട്ടു​പൊ​ളി​പ്പി​ൻ ഡാ​ൻ​സ് ന​ട​ത്തി​യ ക​ഥ പു​റ​ത്തു​വ​രു​ന്ന​ത്.

ഡാ​ൻ​സി​നി​ട​യി​ൽ കൂ​ട്ടാ​ളി​ക​ളു​ടെ മു​ക​ളി​ൽ ക​യ​റി​നി​ന്നു ചി​ല ജിം​നാ​സ്റ്റി​ക് അ​ഭ്യാ​സ​ങ്ങ​ളും കൂ​ളാ​യി ചെ​യ്തു. എ​ന്നാ​ൽ, അ​വ​ൾ നി​റ​ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്നും പി​റ്റേ​ന്ന് ഒ​രു കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യെ​ന്നു​മു​ള്ള ക​ഥ കേ​ട്ട് ഞെ​ട്ടി​ത്ത​രി​ച്ചി​രി​ക്കു​ക​യാ​ണ് ജ​നം.

ആ ​വ​യ​റു​വേ​ദ​ന
നോ​ർ​ത്ത് ക​രോ​ലി​ന​യി​ലെ ടെ​യ‌്‌​ലി​ൻ നോ​ർ​മാ​ൻ എ​ന്ന കൗ​മാ​ര​ക്കാ​രി​യാ​ണ് ക​ഥാ​പാ​ത്രം. താ​ൻ ഗ​ർ​ഭി​ണി ആ​യി​രു​ന്നെ​ന്ന യാ​ഥാ​ർ​ഥ്യം ഈ ​പെ​ൺ​കു​ട്ടി​യും അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യം.

ചീ​യ​ർ ലീ​ഡ​റാ​യ പെ​ൺ​കു​ട്ടി പി​റ്റേ​ന്നു ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന​യു​മാ​യി ആ​ശു​പ​ത്രി​യ​ലെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ പൂ​ർ​ണ​ഗ​ർ​ഭി​ണി​യാ​ണെ​ന്നും പ്ര​സ​വ​ത്തി​ന്‍റെ വ​ക്കി​ലാ​ണെ​ന്നും തി​രി​ച്ച​റി​യു​ന്ന​ത്.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ഛർ​ദ്ദി​യും ര​ക്ത​സ്രാ​വ​വും മൂ​ല​മാ​ണ് ടെ​യ്‌​ലി​ൻ ഉ​റ​ക്ക​മു​ണ​ർ​ന്ന​ത്. ഈ ​അ​സ്വ​സ്ഥ​ത​ക​ൾ ആ​ർ​ത്ത​വ​ത്തി​ന്‍റേ​താ​കു​മെ​ന്നാ​ണ് അ​വ​ൾ ആ​ദ്യം ക​രു​തി​യ​ത്.

പ​ക്ഷേ, വേ​ദ​ന കൂ​ടി വ​ന്ന​തോ​ടെ അ​മ്മ​യെ വി​ളി​ച്ചു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​തി​നൊ​ന്നു മ​ണി​ക്കൂ​റാ​യി അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തു പ്ര​സ​വ​വേ​ദ​ന​യാ​ണെ​ന്നും കു​ഞ്ഞ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പു​റ​ത്തു​വ​രാ​മെ​ന്നും അ​വ​ൾ അ​റി​യു​ന്ന​ത്.

കാ​മു​ക​നും ഞെ​ട്ടി
2019 ഡി​സം​ബ​ർ 31നാ​ണ് ഈ ​വി​ചി​ത്ര പ്ര​സ​വ​ത്തി​ന്‍റെ ക​ഥ ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് ടെ​യ്‌​ലി​ൻ. ഗ​ർ​ഭി​ണി​യാ​ണെ​ന്ന​റി​യാ​തെ കു​ഞ്ഞു​ണ്ടാ​കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സ​വും ചീ​ർ​ലി​ഡിം​ഗ് നൃ​ത്ത​വും ജിം​നാ​സ്റ്റി​ക്കു​മൊ​ക്കെ ചെ​യ്ത് അ​വ​ൾ അ​ടി​പൊ​ളി​യാ​ക്കി, ആ ​ദി​വ​സം കൂ​ട്ടു​കാ​രു​മൊ​ത്ത് എ​ടു​ത്ത സെ​ൽ​ഫി ടെ​യ്‌​ലി​ൻ യൂ​ട്യൂ​ബി​ൽ ത​ന്‍റെ ക​ഥ പ​റ​യു​ന്ന​തി​നി​ടെ പ​ങ്ക​വെ​ച്ചി​രു​ന്നു.

അ​തു​ക​ണ്ടാ​ൽ എ​ല്ലാ​വ​രും സം​ശ​യി​ക്കും ഇ​വ​ൾ ഗ​ർ​ഭി​ണി​യാ​ണോ? കാ​ര​ണം വ​യ​റു​ക​ണ്ടാ​ൽ തോ​ന്നു​കേ​യി​ല്ല. ടെ​യ്‌​ലി​ന്‍റെ പ്ര​സ​വ വാ​ർ​ത്ത​യ​റി​ഞ്ഞു മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കാ​മു​ക​ൻ ബ്രൈ​സ​ണും ഞെ​ട്ടി.

ടെ​യ്‌​ലി​ൻ താ​ൻ അ​മ്മ​യാ​യി എ​ന്നു മെ​സേ​ജ് അ​യ​ച്ച​പ്പോ​ൾ ത​ന്നെ പ​റ്റി​ക്കാ​ൻ പ​റ​യു​ന്ന​താ​യി​രു​ക്കു​മെ​ന്നാ​ണ് ബ്രൈ​സ​ണ്‍ ക​രു​തി​യ​ത്. അ​പ്പോ​ഴ​താ ആ​ൺ കു​ഞ്ഞി​ന്‍റെ ചി​ത്രം സ​ഹി​തം അ​ടു​ത്ത മെ​സേ​ജ്.

ല​ക്ഷ​ണ​ങ്ങ​ളി​ല്ല
ചി​ല​ർ​ക്കു ഗ​ർ​ഭ​കാ​ല ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​കും ചി​ല​ർ​ക്കു ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​കി​ല്ല. എ​നി​ക്ക് ഒ​ന്പ​തു മാ​സ​വും ആ​ർ​ത്ത​വം കൃ​ത്യ​മാ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു.

ഇ​ട​യ്ക്കു ശ​രീ​ര ഭാ​രം വ​ർ​ധി​ച്ചി​രു​ന്നു. അ​തു തൈ​റോ​യി​ഡി​ന്‍റേ​താ​കു​മെ​ന്നു ക​രു​തി. കു​ഞ്ഞ് ഗ​ർ​ഭ​പാ​ത്ര​ത്തി​ന്‍റെ അ​ങ്ങേ​യ​റ്റ​ത്തു കി​ട​ന്നി​രു​ന്ന​തി​നാ​ലാ​ണ് വ​യ​ർ അ​ധി​കം പു​റ​ത്തേ​ക്കു തോ​ന്നാ​തി​രു​ന്ന​ത് – ഇ​വ​ൾ പ​റ​യു​ന്നു. എ​ന്താ​യാ​ലും അ​മ്മ​യും കു​ഞ്ഞും ഇ​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളാ​ണ്.

Related posts

Leave a Comment