സൗ​ദി​യി​ൽ ഭ​ർ​ത്താ​വി​ന് കോ​വി​ഡെ​ന്ന് ക​രു​തി​ അ​ധ്യാ​പി​ക ജീ​വ​നൊ​ടു​ക്കി; സംഭവം ഹരിപ്പാട്‌

ഹ​രി​പ്പാ​ട് : സൗ​ദി​യി​ൽ ജോ​ലി​ ചെ​യ്യു​ന്ന ഭ​ർ​ത്താ​വി​ന് കോ​വി​ഡ് ആ​ണെ​ന്ന് ക​രു​തി അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ജീ​വ​നൊ​ടു​ക്കി.​ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ക​ള​ത്തി​ൽ വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ ഭാ​ര്യ പ്രേ​മ ഗോ​വി​ന്ദ് (40 ) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ​

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ പി​ന്നി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ ത്തി​യ​ത്.​ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു.​ ഹ​രി​പ്പാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​

ഇ​ന്നു രാ​വി​ലെ ഭ​ർ​തൃ മാ​താ​വ് സൗ​ദാ​മ​ണി​യ​മ്മ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് സം​ഭ​വം ക​ണ്ടത്.​ ഉ​ട​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യി​രു​ന്നു.​ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു മു​ന്പ് സൗ​ദി​യി​ൽ ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ജോ​ലി​ചെ​യ്തി​രു​ന്ന സു​ഹൃ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.​

ര​ണ്ട ു ദി​വ​സം മു​ന്പ് ഭ​ർ​ത്താ​വ് ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ പ​നി​യു​ണ്ടെന്ന് ​പ​റ​ഞ്ഞി​രു​ന്നു.​ ഇ​തേ തു​ട​ർ​ന്ന് ഇ​വ​ർ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.​ മ​ക്ക​ൾ: ഗൗ​രി ശ​ങ്ക​ർ, വൈ​ഷ്ണ​വ് കൃ​ഷ്ണ.

Related posts

Leave a Comment