കോ​വി​ഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചു! കോട്ടയം ജില്ലാ ജനറൽ അശുപത്രിയിൽ നഴ്സുമാർക്കായി നടത്തിയ അഭിമുഖം മാറ്റി വച്ചു

കോ​ട്ട​യം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സു​മാ​ർ​ക്കാ​യി ന​ട​ത്തി​യ അ​ഭി​മു​ഖം മാ​റ്റി​വ​ച്ചു.

ഇ​ന്നു രാ​വി​ലെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ള്ള ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​യി​ര​ക്ക​ണ​ക്കി​നു ന​ഴ്സു​മാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ത്തി​യ​ത്.

ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്കു അ​പേ​ക്ഷ ന​ല്കി​യി​രു​ന്ന​വ​ർ ഇ​ന്‍റ​ർ​വ്യു​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി എ​ത്തി​യ​ത്. എ​ല്ലാ​വ​രും സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ ക്യൂ ​നി​ന്ന​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യം ട്രാ​ഫി​ക് എ​സ്ഐ മ​നു വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു ക്യൂ ​നി​ർ​ത്തി. എ​ന്നാ​ൽ പീ​ന്നി​ടും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​ണ്ണം കൂ​ടി​വ​രി​ക​യാ​യി​രു​ന്നു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ ക്യൂ ​റോ​ഡി​ലേ​ക്കും നീ​ണ്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ടു അ​ഭി​മു​ഖം മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

ഇ​നി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി അ​ഭി​മു​ഖം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​ന്‍റ​ർ​വ്യൂവി​നു കൃ​ത്യ​മാ​യ സ​മ​യം ക്ര​മീ​ക​രി​ച്ചു ന​ല്കാ​ത്ത​താ​ണ് ആ​ശു​പ​ത്രി​യ്ക്കു മു​ന്നി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നും ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment