സമ്പൂർണ‘വലതുപക്ഷം’! ആ​ദി​ത്യ​പു​രം കു​ഴി​പ്പി​ൽ കെ.​എ. തോ​മ​സി​ന്‍റെ ഹൃ​ദ​യം മാ​ത്ര​മ​ല്ല ക​ര​ളും പ്ലീ​ഹ​യും മ​റ്റ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ല്ലാം വ​ല​തുവശം ചേർന്ന്….


ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: മു​ട്ടു​ചി​റ ടൗ​ണി​ൽ ബേ​ക്ക​റി ന​ട​ത്തു​ന്ന തോ​മ​സി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ​റി​യ​ണ​മെ​ങ്കി​ൽ വ​ല​തു​ഭാ​ഗ​ത്തെ നെ​ഞ്ചി​ൽ കൈ ​വ​യ്ക്ക​ണം. കാ​ര്യ​മ​റി​യാ​തെ ഇ​ട​തു നെ​ഞ്ചി​ൽ കൈ ​വ​ച്ചാ​ൽ ഡോ​ക്ട​റാ​ണെ​ങ്കി​ൽ പോ​ലും ഞെ​ട്ടും.

കൈ​യു​ടെ കു​ഴ​പ്പ​മാ​ണെ​ന്നു ക​രു​തി സ്റ്റെ​ത​സ്-​കോ​പ്പ് വ​ച്ചാ​ലും ഹൃ​ദ​യം ഇ​ടി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​നാ​വി​ല്ല. തോ​മ​സി​ന് ഹൃ​ദ​യം ഇ​ല്ലാ​ത്ത​ത​ല്ല ആ​രൂ​ടെ​യും ഈ ​ഞെ​ട്ട​ലി​ന് കാ​ര​ണം. ഇ​ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യം ഇ​രി​ക്കു​ന്ന​ത് വ​ല​തു വ​ശ​ത്താ​യ​തു കൊ​ണ്ടാ​ണ്.

ല​ക്ഷ​ത്തി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ വ​ല​തു​വ​ശ​ത്ത് ഹൃ​ദ​യം വ​രാ​റു​ള്ളൂ. ആ​ദി​ത്യ​പു​രം കു​ഴി​പ്പി​ൽ കെ.​എ. തോ​മ​സി​ന്‍റെ (67) ഹൃ​ദ​യം മാ​ത്ര​മ​ല്ല ക​ര​ളും പ്ലീ​ഹ​യും മ​റ്റ് ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ല്ലാം വ​ല​തു വ​ശ​ത്താ​ണ്.

പ​ത്താം വ​യ​സി​ൽ കാ​ലി​ലെ സ​ന്ധി​ക​ൾ​ക്ക് നീ​രും വേ​ദ​ന​യും വ​ന്ന​പ്പോ​ൾ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ​യ​വും മ​റ്റു ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളും വ​ല​തു വ​ശ​ത്താ​ണെ​ന്ന യാ​ഥാ​ർ​ഥ്യം തോ​മ​സ് തി​രി​ച്ച​റി​ഞ്ഞ​ത്.

സാ​ധാ​ര​ണ മ​നു​ഷ്യ​രു​ടെ ഹൃ​ദ​യ​വും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും ഇ​രി​ക്കു​ന്ന​ത് ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു ഭാ​ഗ​ത്താ​ണ്. ഹൃ​ദ​യം വ​ല​തു വ​ശ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന​വ​രെ പ​ല​യി​ട​ത്തും കാ​ണാ​റു​ണ്ടെ​ങ്കി​ലും ഏ​ല്ലാ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളും വ​ല​തു വ​ശ​ത്തു​ള്ള മ​നു​ഷ്യ​ർ അ​പൂ​ർ​വ​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​രും പ​റ​യു​ന്നു.

ഡി​സ്ട്രോ​കാ​ഡി​യാ സൈ​റ്റ് ഓ​ഫ് ഇ​ൻ​വേ​ഴ്സ​സ് എ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ളി​ക്കു​ന്ന അ​ത്ഭു​ത പ്ര​തി​ഭാ​സ​മാ​ണി​ത്. ജന്മസി​ദ്ധ​മാ​യി അ​വ​യ​വ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മാ​റ്റം ഉ​ണ്ടാ​യെ​ങ്കി​ലും നാ​ളി​തു​വ​രെ പ​റ​യ​ത്ത​ക്ക ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് തോ​മ​സ് പ​റ​യു​ന്ന​ത്.

പ​രേ​ത​യാ​യ സോ​ഫി​യാ​ണ് തോ​മ​സി​ന്‍റെ ഭാ​ര്യ. സോ​ളി, സോ​ണി എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment