ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ പടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം ! തട്ടിപ്പു കേസില്‍ കുടുങ്ങിയതോടെ എല്ലാം തകര്‍ന്നു ; സിന്ധുമേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയായിരുന്നു സിന്ധുമേനോന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു.

ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരിയായ സിന്ധു മേനോന്‍ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.
മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളള സിന്ധു മേനോന്‍ 1994 ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

നായികയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു.

മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയു സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി.

2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.

മലയാളികള്‍ ഇരു കൈയ്യും നീട്ടിയാണ് താരത്തേയും സിനിമയേയും സ്വീകരിച്ചത്.

പിന്നീട് മലയാളത്തില്‍ കൈ നിറയെ അവസരങ്ങള്‍ ലഭിച്ച താരം നിരവധി ചിത്രങ്ങളില്‍ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മിസ്റ്റര്‍ ബ്രഹ്മചാരി, മഞ്ചാടി കുരു, രഹസ്യ പോലീസ്, വേഷം, രാജമാണിക്യം, തൊമ്മനും മക്കളും, വാസ്തവം, പതാക, പുലിന്മം, ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ട്വന്റി ട്വന്റി, താവളം, ആണ്ടവന്‍, പകല്‍ നക്ഷത്രങ്ങള്‍, ആയൂര്‍ രേഖ,സ്‌കെച്, ഡിറ്റക്ടിവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ സിന്ധുമേനോന്‍ വേഷമിട്ടു.

അഭിനേത്രി എന്നതിനൊപ്പം തന്നെ മികച്ച ഒരു നര്‍ത്തകി കൂടിയായിരുന്നു താരം. എന്നാല്‍ വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തെക്കുറിച്ച് പിന്നീട് അധികം വാര്‍ത്തകള്‍ ഇല്ലായിരുന്നു.

പിന്നീട് 2018ല്‍ സിന്ധുവിനെതിരേ ഒരു സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് വീണ്ടും നടി വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് സമൂഹമാധ്യമങ്ങളില്‍ നിന്നു പോലും നടി വിട്ടകന്നു.

കന്നഡ, തെലുങ്കു, തമിഴ് ഭാഷകളിലായി അന്‍പതിലധികം ചിത്രങ്ങളില്‍ സിന്ധു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ കൂടാതെ ചില ടെലിവിഷന്‍ സീരിയലുകളിലും സിന്ധു മേനോന്‍ അഭിനയിച്ചിട്ടുണ്ട്.

ആന്ധ്ര സ്വദേശിയായ ഡൊമിനിക് പ്രഭുവിനെയാണ് സിന്ധു മേനോന്‍ വിവാഹം ചെയ്തിരിയ്ക്കുന്നത്. 2010 ലായിരുന്നു വിവാഹം.

ഇംഗ്ലണ്ടില്‍ ഐടി പ്രൊഫഷണലായ ഭര്‍ത്താവിനൊപ്പമാണ് സിന്ധു മേനോന്‍ ഇപ്പോള്‍ താമസിയ്ക്കുന്നത്. അവര്‍ക്ക് രണ്ടുകുട്ടികളാണുള്ളത്.

Related posts

Leave a Comment