പ്രിയങ്ക ഇനിയെന്തു ചെയ്യും? പു​തി​യൊ​രു മാ​റ്റ​ത്തി​നാ​യി പ്രി​യ​ങ്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര പോ​ലെ​യാ​യി

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു ച​ല​ന​വും സൃ​ഷ്ടി​ക്കാ​ൻ എ​ഐ​സി​സി സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് ക​ഴി​ഞ്ഞി​ല്ല.

യു​വാ​ക്ക​ളെ​യും വ​നി​താ വോ​ട്ട​ർ​മാ​രെ​യും കൂ​ട്ടു​പി​ടി​ച്ച് പു​തി​യൊ​രു മാ​റ്റ​ത്തി​നാ​യി പ്രി​യ​ങ്ക ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര പോ​ലെ​യാ​യി.

ഇ​തോ​ടെ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ ഭാ​വി ചോ​ദ്യ ചി​ഹ്ന​മാ​കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​ന്പാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ഐ​സി​സി സെ​ക്ര​ട്ട​റി സ്ഥാ​നം ഏ​റ്റെ​ടു​ത്ത് പ്രി​യ​ങ്ക ഗാ​ന്ധി യു​പി​യി​ൽ എ​ത്തു​ന്ന​ത്.

എ​ന്നാ​ൽ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ൽ കാ​ര്യ​മാ​യ ച​ല​ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ പ്രി​യ​ങ്ക​യു​ടെ സാ​ന്നി​ധ്യ​ത്തി​നു ക​ഴി​ഞ്ഞി​ല്ല.

ഇ​പ്പോ​ഴി​താ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പ്രി​യ​ങ്ക​യു​ടെ സാ​ന്നി​ധ്യം വോ​ട്ടാ​ക്കി മാ​റ്റാ​ൻ ക​ഴി​യാ​തെ പോ​യി​രി​ക്കു​ന്നു കോ​ണ്‍​ഗ്ര​സി​ന്.

ഉ​ത്ത​ർ​പ്ര​ദേ​ശ് രാ​ഷ്ട്രീ​യ​ത്തി​ലെ ഹ​ഥ്റ​സ്, ല​ഖിം​പു​ർ പോ​ലു​ള്ള വ​ലി​യ വി​വാ​ദ സം​ഭ​വ​ങ്ങ​ൾ ഹൈ​ജാ​ക്ക് ചെ​യ്ത് വ​ലി​യ മു​ന്നേ​റ്റം ന​ട​ത്താ​ൻ പ്രി​യ​ങ്ക​യ്ക്ക് ക​ഴി​ഞ്ഞെ​ങ്കി​ലും ഇ​തൊ​ന്നും വോ​ട്ടാ​ക്കി മാ​റ്റാ​ൻ എ​ന്തു​കൊ​ണ്ട് ക​ഴി​യു​ന്നി​ല്ല എ​ന്ന ചോ​ദ്യം കോ​ണ്‍​ഗ്ര​സി​ൽ ഉ​യ​രു​ന്നു.

പാ​ർ​ട്ടി​യു​ടെ അ​ടി​ത്ത​റ താ​ഴേ​ത്ത​ട്ടി​ൽ അ​ത്ര​യ്ക്കു മോ​ശ​മാ​ണ് എ​ന്നു​വേ​ണം തെരഞ്ഞെടുപ്പ് പ​രാ​ജ​യ​ങ്ങ​ളി​ൽ​നി​ന്ന് മ​ന​സി​ലാ​ക്കാ​ൻ.

ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മോശപ്പെട്ട അവസ്ഥയിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് എത്തി യിരിക്കുന്നത്.

Related posts

Leave a Comment