ഭര്‍ത്താവ് ബാങ്കിംഗ് മേഖലയില്‍ ! ഇപ്പോള്‍ രണ്ടു മക്കളുമുള്‍പ്പെടെ സന്തോഷ ജീവിതം; സുലേഖ എന്ന തേജലി ഘനേക്കറിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

വിരലിലെണ്ണാവുന്ന സിനിമകളിലൂടെ മലയാള പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നായികയാണ് സുലേഖ. 1998ല്‍ പുറത്തിറങ്ങിയ ‘മീനത്തില്‍ താലികെട്ടി’ലെ മാലതി, 99ല്‍ പുറത്തിറങ്ങിയ ‘ചന്ദാമാമ’യിലെ മായ, രണ്ടേ രണ്ട് സിനിമകളില്‍ മാത്രമേ ഈ നടിയെ കണ്ടിട്ടിള്ളൂ.

പക്ഷേ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുകയുണ്ടായി. തേജലി ഘനേക്കര്‍ എന്നാണ് യഥാര്‍ത്ഥ നാമം. സിനിമയില്‍ എത്തിയപ്പോള്‍ സുലേഖ എന്ന് പേര് മാറ്റുകയായിരുന്നു. രണ്ടു സിനിമകളില്‍ മാത്രം അഭിനയിച്ച താരം പിന്നീട് എവിടെ പോയി എന്ന് ആരാധകര്‍ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് സിനിമാ ഗ്രൂപ്പുകളില്‍ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങള്‍ എത്തിയിരുന്നു.സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരില്‍ സെറ്റില്‍ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്‌മെഗ്‌നോട്ട്‌സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട് ഇപ്പോഴെന്നും ഒക്കെയാണ് വിവരങ്ങളെത്തിയത്.

ഇപ്പോള്‍ ഒരു മാധ്യമത്തോടാണ് തേജലി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 20 വര്‍ഷമായി തേജലി മലയാളത്തില്‍ നിന്നും അപ്രത്യക്ഷയായിട്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം നാലര വര്‍ഷത്തോളം മുംബൈയിലെ ഒരു കോര്‍പ്പറേറ്റ് കമ്ബനിയില്‍ ജോലി ചെയ്തുവെന്ന് താരം പറയുന്നു.

വിവാഹ ശേഷമായാണ് സിംഗപ്പൂരിലെത്തിയത്. ബാങ്കിങ് മേഖലയില്‍ ജോലി ചെയ്തുവരികയാണ് അദ്ദേഹം. പിന്നീട് ജേണലിസത്തില്‍ പിജി ചെയ്തിരുന്നു. നാല് വര്‍ഷത്തോളം ജോലി ചെയ്തതിന് ശേഷമായാണ് ഇടവേള എടുത്തത്.

രണ്ട് മക്കളുണ്ട് താരത്തിന് മൃണ്‍മയിയും വേദാന്തും. ടെലിവിഷനില്‍ നിന്നുമായിരുന്നു താരം സിനിമയിലേക്കെത്തിയത്. കൊച്ചിയിലും ചെന്നൈയിലുമായി ഓഡിഷനില്‍ പങ്കെടുത്തിരുന്നു. ആഹാ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു തേജലി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം അണിനിരന്ന ചിത്രമായിരുന്നു അത്. ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന് ശേഷമായാണ് താരത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചത്. ഇപ്പോള്‍ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ കേട്ട് ആരാധകരുടെയെല്ലാം മനസ്സു നിറഞ്ഞിരിക്കുകയാണ്.

Related posts

Leave a Comment