അടൂര്‍: രാഷ്ട്രപതിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയായി മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നിട ചാമക്കാല പുത്തന്‍വീട്ടില്‍ അനില്കുമാറിനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. കുന്നിട സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. കുന്നിട സ്വദേശിയായ സന്തോഷ് കുമാരന് ഉണ്ണിത്താനാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
രാഷ്ട്രപതിക്കെതിരേ സാമൂഹിക മാധ്യമത്തിലൂടെ മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു

