സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ മേ​യ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ അ​ഡ്വ. വി.​വി. രാ​ജേ​ഷ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​ല്ല. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ലാ​ണ് മേ​യ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ത്താ​തിരുന്നത്.

പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ മേ​യ​ര്‍ എ​ത്തി​യാ​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ട് പ​രി​പാ​ടി​ക​ളി​ലും മേ​യ​ര്‍​ക്ക് വേ​ദി​യി​ല്‍ എ​ത്തു​ന്ന​ത് വൈ​കാ​ന്‍ ഇ​ട​യാ​ക്കും.

എ​സ്പി​ജി​യു​ടെ സു​ര​ക്ഷ പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന വ്യൂ​ഹം ക​ട​ന്ന് പോ​യ​തി​ന് ശേ​ഷം മാ​ത്ര​മെ മേ​യ​ര്‍​ക്ക് വേ​ദി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു.

ഇ​ക്കാ​ര​ണ​ത്താ​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ പോ​കി​ല്ലെ​ന്ന് മേ​യ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പു​ത്ത​രി​ക്ക​ണ്ട​ത്തെ ര​ണ്ട് വേ​ദി​ക​ളു​ടെ മു​ന്നി​ല്‍ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യെ മേ​യ​ര്‍ സ്വീ​ക​രിച്ചു.

Related posts

Leave a Comment