ത​ൽ​പ​ര ക​ക്ഷി​ക​ൾ​ക്കു മാ​ത്രം വാ​ക്സി​ൻ ! വാക്സിൻ വിതരണത്തിൽ രാഷ്‌ട്രീയ ഇടപെടലെന്ന്

ചി​ങ്ങ​വ​നം: കു​റി​ച്ചി​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ രാ​ഷ്‌ട്രീ​യ ഇ​ട​പെ​ട​ലെ​ന്നും ത​ൽ​പ​ര ക​ക്ഷി​ക​ൾ​ക്കു മാ​ത്രം വാ​ക്സി​ൻ ല​ഭി​ക്കു​ന്നു എ​ന്നും പ​രാ​തി.

കു​റി​ച്ചി, സ​ചി​വോ​ത്ത​മ​പു​രം സി​എ​ച്ച്സി​യി​ൽ ന​ട​ക്കു​ന്ന വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്. വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് യാ​തൊ​രു​വി​ധ ചു​മ​ത​ല​ക​ളും ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും ത​ങ്ങ​ളു​ടെ സ്വ​ന്ത​ക്കാ​ർ​ക്കു മാ​ത്ര​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ന​ട​ത്തു​ക​യാ​ണ്.

കി​ട​പ്പ് രോ​ഗി​ക​ൾ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും വീ​ട്ടി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കാ​മെ​ന്നു​ള്ള ഉ​ത്ത​ര​വി​ന്‍റെ മ​റ​വി​ൽ പ്ര​ദേ​ശ​ത്ത് ത​ങ്ങ​ളു​ടെ ആ​ൾ​ക്കാ​ർ​ക്കു മാ​ത്രം വാ​ക്സി​ൽ ന​ൽ​കി വ​രു​ന്നു.

വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ട് അ​വ​സാ​നി​പ്പി​ക്കാ​ത്ത പ​ക്ഷം കു​റി​ച്ചി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ജു​മോ​ൻ വാ​ണി​യ​പ്പു​ര​യി​ൽ അ​റി​യി​ച്ചു.

Related posts

Leave a Comment