കണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…

തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്.

കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്‌ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…

Related posts

Leave a Comment