കണ്ണിറുക്കാനും അറിയാം കണ്ണു തള്ളിക്കുന്ന ഡാന്‍സ് കളിക്കാനും അറിയാം ! സെറ്റുമുണ്ടുടുത്ത് ‘റഷ്യയില്‍’ നടുറോഡില്‍ പ്രിയാ വാര്യരുടെ അടിപൊളി ഡാന്‍സ്…

തനിക്ക് കണ്ണിറുക്കാന്‍ മാത്രമല്ല നന്നായി ഡാന്‍സ് കളിക്കാമെന്നും തെളിയിച്ച താരമാണ് പ്രിയ പി വാര്യര്‍. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ എപ്പോഴും വൈറലാവാറുണ്ട്. കൈനിറയെ സിനിമകളുമായി തിരക്കിലാണെങ്കിലും ഡാന്‍സ് വീഡിയോകള്‍ക്കായി താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോള്‍ തെലുങ്ക് സിനിമകളില്‍ സജീവമായ താരം ഏതാനും ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡാവുന്നത്. മോസ്‌ക്കോയിലെ തെരുവ് പാതകളില്‍ നിന്നും തനി നാടന്‍ സാരിയില്‍ നടന്നു വരുന്ന പ്രിയയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. പിന്നെ നടുറോഡില്‍ നല്ല അടിപൊളി ഡാന്‍സും കാണാം…

Read More

ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണ നഗ്നരായി 40 റഷ്യന്‍ കൗമാരക്കാരികള്‍ ! സുന്ദരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം…

ദുബായിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ പൂര്‍ണനഗ്നരായി ഫോട്ടോയ്ക്ക് പോസ് ചെയ്ത 40 കൗമാരക്കാരികള്‍ക്ക് ഇനി ആറുമാസം ജയിലില്‍ കഴിയാം. ഇവരില്‍ ഭൂരിഭാഗം പേരും ഉക്രെയിനില്‍ നിന്നാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ 11 പേര്‍ ഉക്രെയിന്‍ സ്വദേശികളാണെന്ന് ദുബായ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യ, ബെലാറസ്, മോള്‍ഡോവ തുടങ്ങിയ പഴയ സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളില്‍ നിന്നുള്ളവരാണ് ബാക്കിയുള്ളവര്‍. ഈ പരിപാടിയുടെ ആസൂത്രകന്‍ എന്നപേരില്‍ അറസ്റ്റിലായ 33 കാരന്‍ റഷ്യന്‍ സ്വദേശിയായ അലക്‌സി കോണ്ട്‌സോവ് ആണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തി. താന്‍ തൊട്ടടുത്ത അപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്നും ഇവരുടെ പ്രകടനം താന്‍ അവിടെനിന്നാണ് പകര്‍ത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത് ഗുരുതരമായ തെറ്റായിപ്പോയതായും ഇയാള്‍ സമ്മതിച്ചു എന്നറിയുന്നു. ഏതായാലും ഇയാള്‍ ജയില്‍ മോചനത്തിനായി നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ ഔട്ട്‌ലെറ്റ് ലൈഫ് റിപ്പോര്‍ട്ട് ചെയ്തത് ഏകദേശം…

Read More

കുഞ്ഞുങ്ങള്‍ ഇവര്‍ക്ക് ഒരു ലഹരിയാണ് ! കോടീശ്വരിയായ യുവതി അമ്മയായത് 11 തവണ; ലക്ഷ്യം 100 കുട്ടികള്‍…

ഇക്കാലത്ത് പലരും കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുമ്പോള്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാവുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. റഷ്യന്‍ സ്വദേശിയായ കോടീശ്വരി ക്രിസ്റ്റീന ഓസ്ടുര്‍ക്ക് നിലവില്‍ 11 കുഞ്ഞുങ്ങളുടെ അമ്മയാണ്. സ്വന്തമായി നൂറുകുട്ടികളുണ്ടാവുകയാണ് തന്റെ ലക്ഷ്യമെന്നാണ് ക്രിസ്റ്റീന പറയുന്നത്. അതുവരെ കുഞ്ഞുങ്ങളുണ്ടാവുന്നത് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഈ ഇരുപത്തിമൂന്നുകാരി പറയുന്നത്. ഭര്‍ത്താവ് ഗലിപ് ഓസ്ടുര്‍ക്കിനൊപ്പം ജോര്‍ജിയയിലാണ് ക്രിസ്റ്റീന താമസിക്കുന്നത്. പതിനൊന്ന് കുഞ്ഞുങ്ങളില്‍ ഒരാളെ മാത്രമാണ് ക്രിസ്റ്റീന ഗര്‍ഭം ധരിച്ചത്. മറ്റ് പത്ത് പേരും വാടക ഗര്‍ഭധാരണത്തിലൂടെയുള്ളവരാണ്. ഓരോ വാടക ഗര്‍ഭധാരണത്തിനും 8000 യൂറോയാണ് ക്രിസ്റ്റീന ചെലവിട്ടിരിക്കുന്നത്. ജോര്‍ജിയയില്‍ ഭിന്നലിംഗത്തിലുള്ളവര്‍ക്ക് വാടക ഗര്‍ഭധാരണം നിയമാനുസൃതമായത് 1997ലാണ്. കഴിഞ്ഞ മാസം അവസാനം ജനിച്ച ഒലിവിയയാണ് നിലവില്‍ ക്രിസ്റ്റീനയുടെ ഏറ്റവും ഇളയ മകള്‍. ആറ് വര്‍ഷം മുന്‍പാണ് ക്രിസ്റ്റീനയുടെ ആദ്യത്തെ മകള്‍ ജനിക്കുന്നത്. തുടക്കത്തില്‍ എത്ര മക്കളോടെ നിര്‍ത്തണമെന്ന് തനിക്ക് ധാരണയില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നൂറ് മക്കളെങ്കിലും…

Read More

13കാരിയ്ക്ക് 10 വയസുകാരനില്‍ പിറന്ന കുഞ്ഞിനെ സന്തോഷപൂര്‍വം സ്വീകരിച്ച് ഇരുവരുടെയും വീട്ടുകാര്‍; ഒരു കുഞ്ഞിന് ജന്മം നല്‍കുക എന്നത് ഇത്ര വിഷമം പിടിച്ച കാര്യമാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് 13 വയസുകാരി…

കൗമാരക്കാരികളായ പെണ്‍കുട്ടികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സംഭവങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ റഷ്യയില്‍ നിന്ന് വന്ന ഇത്തരത്തിലൊരു വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭിണിയായ 13കാരി തന്റെ ഗര്‍ഭത്തിനുത്തരവാദി 10 വയസുകാരനാണെന്നു വെളിപ്പെടുത്തിയത് ആളുകള്‍ ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്.ഗര്‍ഭം അലസിപ്പിക്കാന്‍ പക്ഷെ പെണ്‍കുട്ടി തയ്യാറായില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പത്തുവയസ്സുകാരനും എത്തിയതോടെ പെണ്‍കുട്ടിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിദ്ധ്യമായ ദാര്യ സുദ്‌നിഷ്‌നികോവ എന്ന 13 കാരിയായിരുന്നു വാര്‍ത്തയില്‍ ഇടം പിടിച്ചത്. ഇപ്പോള്‍ പുറത്തുവരുന്നത്, സ്വ്ന്തം കുഞ്ഞിനെ മാറോടടക്കിപ്പിടിച്ച് ആശുപത്രിയില്‍ നിന്നും പുറത്തേക്കിറങ്ങി വരുന്ന ദാര്യയുടെ ചിത്രമാണ്. സ്‌നേഹം വഴിയുന്ന പുഞ്ചിരിയോടെ അവളെ പുണര്‍ന്ന് നില്‍ക്കുന്ന പത്തുവയസ്സുകാരന്‍ ഐവാനേയും ചിത്രത്തില്‍ കാണാം. പെണ്‍കുഞ്ഞിനാണ് ദാര്യ ജന്മം നല്‍കിയത്. കുഞ്ഞിന് എമേലിയ എന്നാണ് പേരിട്ടിരിക്കുന്നത്‌. മാത്രമല്ല, അവരെ ഇരുകൈയും നീട്ടി സ്വീകരിച്ച് ഇരുവരുടേയും അമ്മമാരും കൂടെയുണ്ടായിരുന്നു.…

Read More

എന്റെ മകളും പരീക്ഷണത്തില്‍ പങ്കാളിയായി ! കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ രാജ്യമായി മാറി റഷ്യ; സംശയം പ്രകടിപ്പിച്ച് ആരോഗ്യവിദഗ്ധര്‍…

കോവിഡ് മൂലം പ്രതിസന്ധിയിലായ ലോകം കാത്തിരുന്ന വാര്‍ത്ത റഷ്യയില്‍നിന്ന്. കോവിഡിനെതിരെ സ്ഥായിയായ രോഗപ്രതിരോധശേഷി നല്‍കുന്ന ലോകത്തെ ആദ്യത്തെ വാക്‌സിന്‍ വികസിപ്പിച്ചതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ചൊവ്വാഴ്ച രാവിലെയാണ് ലോകത്ത് ആദ്യമായി പുതിയ കൊറോണ വൈറസിനെതിരെയുള്ള വാക്‌സിന്‍ റഷ്യയില്‍ രജിസ്റ്റര്‍ ചെയ്ത വിവരം പുടിന്‍ പ്രഖ്യാപിക്കുന്നത്. മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നതിനിടെ പുടിന്‍ പ്രഖ്യാപിച്ചു. തന്റെ പെണ്‍മക്കളില്‍ ഒരാളില്‍ ഇതിനോടകം പരീക്ഷിച്ചെന്നും പുടിന്‍ പറഞ്ഞു. കോവിഡ് പ്രതിരോധവാക്‌സിന്‍ ബുധനാഴ്ച രജിസ്റ്റര്‍ചെയ്യുമെന്നാണ് റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നത്. ഗമേലയ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള വാക്‌സിന്റെ നിര്‍മാണം റഷ്യ അടുത്തമാസം മുതല്‍ ആരംഭിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് മധ്യത്തോടെ വാക്‌സിന്റെ പൊതുമേഖലയിലെ ഉപയോഗത്തിന് നേരത്തേ അംഗീകാരവും നല്‍കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ ലക്ഷക്കണക്കിന് ഡോസുകള്‍ പുറത്തിറക്കുമെന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. എന്നാല്‍ റഷ്യയുടെ…

Read More

റഷ്യ കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചുവെന്ന് അഭ്യൂഹം ! ആദ്യം നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമെന്ന് വിവരം; മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി…

ലോകമെമ്പാടും കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇക്കാര്യത്തില്‍ റഷ്യ വിജയം കൈവരിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നിലവില്‍ ഗവേഷണത്തിലിരിക്കുന്ന വാക്‌സിനുകളില്‍ ഒന്നിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഒക്ടോബറോടെ രാജ്യമെമ്പാടും വാക്‌സിനേഷന്‍ നടപ്പാക്കാനൊരുങ്ങുകയാണെന്ന് ആരോഗ്യമന്ത്രി മിഖായേല്‍ മുറാഷ്‌കോ വ്യക്തമാക്കി. മോസ്‌കോയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ഗാമലെയ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായത്. വാക്‌സിന്‍ ഔദ്യോഗികമായി റജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് റഷ്യയുടെ ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സിയും വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കുമായിരിക്കുമെന്നാണ് വിവരം. റഷ്യ പ്രാദേശികമായി തയാറാക്കിയ ആദ്യ വാക്‌സിന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശക്തികുറഞ്ഞ വൈറസുകളെ ശരീരത്തില്‍ കടത്തി രോഗപ്രതിരോധത്തിനുള്ള ആന്റിജന്‍ ഉല്‍പാദിപ്പിക്കുന്ന തരത്തിലുള്ള വാക്‌സിന്റെ ഗവേഷണമാണ് റഷ്യയില്‍ നടക്കുന്നത്. അതേസമയം ഇത്രയേറെ വേഗത്തില്‍…

Read More

പൈലറ്റേ വിമാനം തിരികെ പറത്തിക്കോ…തനിക്ക് കോവിഡാണ് ! റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ പോയ വിമാനം യാത്രയ്ക്കിടെ എയര്‍ ഇന്ത്യ തിരികെ വിളിച്ചു…

റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനായി ന്യൂഡല്‍ഹിയില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു പോയ എയര്‍ഇന്ത്യ വിമാനത്തിന്റെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിമാനം തിരികെ വിളിച്ചു. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി യാത്രയായ വിമാനത്തിലെ പൈലറ്റിനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ന്യൂഡല്‍ഹിയില്‍നിന്നു തിരിച്ച വിമാനമാണു തിരികെവിളിച്ചത്. ജോലിക്കാര്‍ മാത്രമാണു വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റിന്റെ സ്രവപരിശോധനാഫലം പോസിറ്റീവാണെന്നു വ്യക്തമായ സാഹചര്യത്തില്‍ ദൗത്യം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ച വിമാനം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ഡല്‍ഹിയില്‍ മടങ്ങിയെത്തി. പൈലറ്റിനെ ആശുപത്രിയിലാക്കുകയും ജോലിക്കാര്‍ അടക്കമുള്ളവരെ ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ പറഞ്ഞു. പൈലറ്റുമാര്‍ ഉള്‍പ്പെടെ നിരവധി വിമാനജീവനക്കാര്‍ക്കാണ് ഇന്ത്യയില്‍ ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വിമാനജോലിക്കാര്‍ക്കായി ഡല്‍ഹിയില്‍ മാത്രം പ്രതിദിനം ഇരുനൂറോളം കോവിഡ് പരിശോധനകളാണ് നടക്കുന്നത്. പൈലറ്റിന്റെ പരിശോധനാഫലം ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് ഇന്നലത്തെ സംഭവത്തിനു വഴിവച്ചതെന്നു…

Read More

5ജി തരംഗങ്ങള്‍ കാന്‍സറിന് കാരണമാകുമോ ? 5ജിയെക്കുറിച്ച് രണ്ട് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് സാങ്കേതികവിദ്യാ രംഗത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിവേഗ സ്പീഡിലുള്ള ഇന്റര്‍നെറ്റുമായി 4ജിയുടെ കടന്നുവരവ് ഏവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ 5ജിയില്‍ എത്തിനില്‍ക്കുകയാണ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 5ജി രാജ്യത്താകമാനം വ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ പ്രധാനനഗരങ്ങളിലെല്ലാം 5ജി ലഭ്യമാണ്. ആ രാജ്യത്തിന്റെ എല്ലാക്കോണിലേക്കും അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ അവസരത്തില്‍ തന്നെയാണ് 5ജിയെച്ചൊല്ലി രണ്ട് പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ തമ്മിലടി തുടങ്ങിയിരിക്കുന്നത്. 5ജി തരംഗങ്ങള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നും കാന്‍സറിന് വരെ കാരണമാകുമെന്നും RT AMERICA എന്ന ടിവി ചാനലില്‍ വാര്‍ത്ത വന്നിരുന്നു. രണ്ടു ദിവസം മുമ്പ് ഇതിന് മറുപടിയുമായി ന്യൂയോര്‍ക്ക് ടൈംസ് രംഗത്തുവന്നതോടെയാണ് മാധ്യമപ്പോരിലേക്ക് കാര്യങ്ങള്‍ എത്തിയത്. ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനം ഇങ്ങനെ..’നിങ്ങളുടെ 5G ഫോണ്‍ തികച്ചും നിരുപദ്രവകരമാണ്, പക്ഷേ നിങ്ങളെ മറിച്ച് വിശ്വസിപ്പിക്കാനാണ് റഷ്യ ശ്രമിക്കുന്നത് ‘ എന്നായിരുന്നു അതിന്റെ തലക്കെട്ട്. ലോകരാജ്യങ്ങള്‍ക്കിടയില്‍…

Read More

റഷ്യയില്‍ കണ്ട ആരാധകന്‍ ഈജിപ്റ്റുകാരന്‍ ! സമകാലീന മലയാള സിനിമയോട് അങ്ങേയറ്റം മതിപ്പുള്ള ഒരാളാണ് അദ്ദേഹം; വിദേശി ആരാധകനെക്കുറിച്ച് പൃഥിരാജ് പറയുന്നതിങ്ങനെ…

നടന്‍ പൃഥിരാജ് കഴിഞ്ഞ ദിവസം നടത്തിയ ട്വീറ്റ് ശ്രദ്ധേയമായിരുന്നു. താന്‍ നേരിട്ട ഏറ്റവും രസകരമായ അനുഭവം എന്നു പറഞ്ഞാണ് പൃഥി പോസ്റ്റിട്ടത്. റഷ്യയിലെ ഷൂട്ടിംഗ് സമയത്ത് പാതിരാത്രിയില്‍ കബാബ് കടയില്‍ പോയതും അവിടെ കൗണ്ടറില്‍ നിന്നയാള്‍ ‘കൂടെ’ എന്ന ചിത്രം കണ്ടു എന്ന് പറഞ്ഞതുമൊക്കെയാണ് താരം ട്വിറ്ററില്‍ കുറിച്ചത്. കൗണ്ടറില്‍ നിന്നയാള്‍ എന്ന് മാത്രമാണ് പൃഥ്വിരാജ് പറഞ്ഞത്. സ്വാഭാവികമായും അത് മലയാളിയല്ലേ എന്ന ചോദ്യങ്ങള്‍ ഉണ്ടായി. എന്നാല്‍ അത് മലയാളി അല്ല, ഈജിപ്ഷ്യന്‍ ആണ് എന്നൊരു വിശദീകരണവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. For all those who are asking..the guy at the kebab shop was (is) an Egyptian. Apparently sees my films with subtitles (probably in his language..though I don’t know how). And yes..holds the highest…

Read More

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യ സാന്നിദ്ധ്യം അവസാനിപ്പിക്കാന്‍ നാസ ഒരുങ്ങുന്നു; നിലവില്‍ ഉള്ളവരെ ജനുവരിയോടെ തിരിച്ചിറക്കും; നാസയെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത് ഈ സംഭവം…

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ മനുഷ്യസാന്നിദ്ധ്യം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അവസാനിപ്പിക്കാനൊരുങ്ങുന്നു. രണ്ട് ബഹിരാകാശ യാത്രികരുമായി പുറപ്പെട്ട സോയുസ് റോക്കറ്റ് യന്ത്രതകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കേണ്ടി വന്നിരുന്നു. ഇതാണ് നാസയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചത്. നിലവില്‍ ബഹിരാകാശ നിലയത്തിലെ യാത്രികരെ ജനുവരിയോടെ ഭൂമിയിലേക്ക് തിരിച്ചെത്തിക്കാമെന്നാണ് കരുതുന്നത്. നേരത്തെ ഡിസംബറില്‍ ഇവരെ തിരിച്ചെത്തിക്കാമെന്നാണ് കരുതിയിരുന്നത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരെ തിരികെയെത്തിക്കാനുള്ള പേടകം കഴിഞ്ഞ ജൂണിലാണ് ബഹിരാകാശത്തെത്തിയത്. 200 ദിവസം പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഈ പേടകത്തിലെ ബാറ്ററിയിലുണ്ട്. സാങ്കേതികമായി അടുത്ത വര്‍ഷം ജനുവരിയില്‍ ഈ ഊര്‍ജ്ജം തീരും. അതിന് മുന്‍പ് ഐഎസ്എസിലുള്ളവരെ തിരിച്ചെത്തിക്കേണ്ടി വരും. അതേസമയം, ഭക്ഷണത്തിന്റെയും മറ്റു സൗകര്യങ്ങളുടേയും കാര്യത്തില്‍ നിലവില്‍ ഐഎസ്എസിലെ സഞ്ചാരികള്‍ക്ക് യാതൊരു ഭീഷണിയുമില്ല. ജപ്പാന്റെയും അമേരിക്കയുടേയും ആളില്ലാ റോക്കറ്റുകള്‍ സാധനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ഐഎസ്എസിലെത്തിക്കുന്നുണ്ട്. സോയൂസ് റോക്കറ്റിന്റെ സാങ്കേതിക തകരാറ് കണ്ടുപിടിച്ച് പരിഹരിക്കാതെ യാത്രികരെ…

Read More