തൊട്ടടുത്ത് ഉണ്ടായിരുന്നു! ന്യൂയോര്‍ക്ക് ആക്രമണത്തില്‍ നടുക്കം മാറാതെ പ്രിയങ്ക

ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ആ​ക്ര​മ​ണം ത​ന്‍റെ താ​മ​സ​സ്ഥ​ല​ത്തി​ന് തൊ​ട്ട​ടു​ത്തെ​ന്ന് ബോ​ളി​വു​ഡ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് നേ​രേ ട്ര​ക്ക് ഓ​ടി​ച്ചു ക​യ​റ്റി​യ സം​ഭ​വ​ത്തി​ൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ്രി​യ​ങ്ക ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ത് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ന്യൂ​യോ​ർ​ക്കി​ലെ പ്രി​യ​ങ്ക​യു​ടെ താ​മ​സ​സ്ഥ​സ്ഥ​ല​ത്ത് നി​ന്നു വെ​റും അ​ഞ്ച് ബ്ലോ​ക്കു​ക​ൾ​ക്ക് ഇ​പ്പു​റ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ദു​ര​ന്ത​ത്തി​ൽ പ്രി​യ​ങ്ക അ​നു​ശോ​ചി​ച്ചു. ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​ന് മു​ന്പ് ടി​വി ഷോ ​ക്വാണ്ടിക്കോ​യു​ടെ ചി​ത്രീ​ക​ര​ണ സ്ഥ​ല​ത്താ​യി​രു​ന്നു പ്രി​യ​ങ്ക ചോ​പ്ര.

പ്രാ​ദേ​ശി​ക സ​മ​യം 3.15 നാ​ണ് ന്യൂ​യോ​ർ​ക്കി​ലെ മാ​ൻ​ഹാ​ട്ടനി​ലെ പു​തി​യ വേ​ൾ​ഡ് ട്രേ​ഡ് സെ​ൻ​റ​റി​ന് സ​മീ​പം കാ​ൽ ന​ട​ക്കാ​ർ​ക്കും സൈ​ക്കി​ൾ യാ​ത്ര​ക്കാ​ർ​ക്കും നേരേ അ​ക്ര​മി വാ​ഹ​നം ഓ​ടി​ച്ച് ക​യ​റ്റി​യ​ത്. ആ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കും ഏ​റ്റി​രു​ന്നു. ഉ​സ്ബ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള 29 കാ​ര​നാ​യ സേ​യ്ഫു​ളോ സാ​യ്പോ​വ് ആ​ണ് അ​ക്ര​മി.

Related posts