പ്രി​യ​ങ്ക ഗാ​ന്ധി ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ൽ; എ​ഐ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും


ഷിം​ല: ക​ര്‍​ണാ​ട​ക​യി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന​തി​നി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ഷിം​ല​യി​ലെ ജ​ഖു​വി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് പ്രി​യ​ങ്ക ഇ​വി​ടെ എ​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ​യും ക​ര്‍​ണാ​ട​ക​യു​ടെ​യും സ​മാ​ധാ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും വേ​ണ്ടി പ്രാ​ര്‍​ഥി​ക്കാ​നാ​ണ് പ്രി​യ​ങ്ക എ​ത്തി​യ​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞ​ത്.

നേ​ര​ത്തെ ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​യി​രു​ന്നു. ഹു​ബ്ബ​ള്ളി​യി​ലെ ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലാ​ണ് ബൊ​മ്മെ ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ല്‍ ബ​ജ്‌​റം​ഗ് ദ​ളി​നെ നി​രോ​ധി​ക്കു​മെ​ന്ന വാ​ഗ്ദാ​നം കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ​തോ​ടെ ഹ​നു​മാ​ന്‍ പ്ര​തി​ഷ്ഠ​യെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യി​രു​ന്നു.

ഹ​നു​മാ​ന്‍ ചാ​ലി​സ ചൊ​ല്ലി കോ​ണ്‍​ഗ്ര​സി​നെ​തി​രേ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ള്‍ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.എ​ഐ

സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഡ​ൽ​ഹി​യി​ലെ എ​ഐ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ആ​ഘോ​ഷ​വും യാ​ഗ​വും.

ലീ​ഡ് നി​ല​യി​ൽ കോ​ൺ​ഗ്ര​സി​നു മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്ന വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​യു​ട​ൻ പ്ര​വ​ർ​ത്ത​ക​ർ എ​ഐ​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ പാ​ട്ടും നൃ​ത്ത​വും തു​ട​ങ്ങി​യി​രു​ന്നു.ക​രോ​ൾ​ബാ​ഗ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ഗം ന​ട​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നും ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ​യും ക​ർ​ണാ​ട​ക നേ​താ​ക്ക​ളു​ടെ​യും ക്ഷേ​മ​ത്തി​നും വേ​ണ്ടി​യാ​ണ് എ​ഐ​സി​സി​നു പു​റ​ത്ത് യാ​ഗം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment