ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി…തന്റെ ജീവിതത്തിലെ ഏറെ പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ച് ഐശ്വര്യ റായ്…

ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും നായികാ നായകന്മാരായി 1999ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് റൊമാന്റിക് ചിത്രമാണ് ‘ഹം ദില്‍ ദേ ചുകേ സനം’.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രം 1999 ജൂണ്‍ 18നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ 22-മത് വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ റായി.

സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഐശ്വര്യ ഇന്‍സ്റ്റഗ്രാമിലൂടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം സംവിധായകനോടും ആരാധകരോടും നന്ദിയും ഐശ്വര്യ പറയുന്നുണ്ട്.

”ഹം ദില്‍ ദേ ചുകേ സനത്തിന്റെ 22 വര്‍ഷങ്ങള്‍, അത്തരമൊരു സ്‌നേഹ പ്രവാഹം കാരണം ഞാന്‍ ഓര്‍ക്കുന്നു, പക്ഷേ എന്റെ പ്രിയപ്പെട്ട സഞ്ജയ്, ഇത് നിത്യഹരിതമായ ചിത്രമാണ്.. എപ്പോഴും.. നന്ദി.. ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്കും നന്ദി.. എന്നെ ഏറ്റവും സ്‌നേഹിക്കുന്ന കുടുംബത്തിനും എന്റെ സുഹൃത്തുകള്‍ക്കും നന്ദി.. എല്ലാവരുടെയും സ്‌നേഹത്തിനും എപ്പോഴും നന്ദി” ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഐശ്വര്യയ്ക്കും സല്‍മാനും പുറമെ അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മൈത്രേയി ദേവിയുടെ ബംഗാളി നോവലായ ‘നാ ഹന്യാതെ’യെ ആസ്പദമാക്കിയുള്ള ഒരു ത്രികോണ പ്രണയകഥ പറയുന്ന സിനിമയായിരുന്നു ഇത്.

Related posts

Leave a Comment