പ്രൊ​മോ​ഷ​നി​ൽനി​ന്നു മാ​റ്റിനി​ർ​ത്തിയിരുന്നു; വെളിപ്പെടുത്തലുമായി അമല പോൾ

എംടി​-ലാൽജോസ് ചിത്രമായ ‘നീലത്താ​മ​ര’ യിലൂടെ അ​ഭി​ന​യരം​ഗ​ത്തേ​ക്കു ക​ട​ന്നു​വ​ന്ന ന​ടി​യാ​ണ് അ​മ​ല പോ​ൾ. പി​ന്നീ​ട് ത​മി​ഴ​ക​ത്ത് സൂ​പ്പ​ർ​സ്റ്റാ​ർ സി​നി​മ​ക​ളി​ൽ നാ​യി​ക​യാ​യി തി​ള​ങ്ങി​യ അമല തെ​ലു​ങ്ക് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു. താ​ര റാ​ണി​യാ​യ​പ്പോ​ൾ മ​ല​യാ​ള​ത്തി​ലും മി​ക​ച്ച സി​നി​മ​ക​ൾ അ​മ​ല​യ്ക്ക് ല​ഭി​ച്ചു.

റ​ൺ ബേ​ബി റ​ൺ, ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ, മി​ലി തു​ട​ങ്ങി​യ സി​നി​മ​ക​ളെ​ല്ലാം ഉ​ദാ​ഹ​ര​ണ​മാ​ണ്. എ​ന്നാ​ൽ കു​റ​ച്ച് ബു​ദ്ധി​മു​ട്ടി​യ തു​ട​ക്കകാ​ലം അ​മ​ല​യ്ക്കുമുണ്ടായിരുന്നു. ഒ​രു​പ​ക്ഷെ മൈ​ന എ​ന്ന സി​നി​മ ഹി​റ്റാ​യി​രു​ന്നി​ല്ലെ​ങ്കി​ൽ അ​മ​ല​യ്ക്ക് ഇ​ന്ന​ത്തെ നി​ല​യി​ലേ​ക്ക് ഉ​യ​രാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. സി​ന്ധു​സ​മ​വേ​ലി എ​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് അ​മ​ല​യ്ക്ക് അ​ക്കാ​ല​ത്ത് വി​ന​യാ​യ​ത്.

ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളും വി​വാ​ദ​പ​ര​മാ​യ ക​ഥാ​ഗ​തി​യു​മു​ള്ള സി​നി​മ അ​ന്ന് ച​ർ​ച്ച​യാ​യ​താ​ണ്. ക​രി​യ​റി​ലെ തു​ട​ക്ക കാ​ല​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് അ​മ​ല​യി​പ്പോ​ൾ. നീ​ല​ത്താ​മ​ര ക​ഴി​ഞ്ഞ് ത​മി​ഴി​ൽ എ​ന്‍റെ ആ​ദ്യം റി​ലീ​സ് ചെ​യ്ത സി​നി​മ വീ​ര​ശേ​ഖ​രം ആ​ണ്. അ​ത് കാ​ണാ​ൻ പോ​യ​പ്പോ​ൾ തി​യ​റ്റ​റി​ൽ അ​ഞ്ച് പേ​രെ ഉ​ള്ളൂ. അ​തി​ൽ നാ​ല് പേ​ർ എ​ന്‍റെ കു​ടും​ബ​മാ​ണ്.

തു​ട​ക്ക​ത്തി​ൽ ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി നി​രാ​ശ​ജ​ന​ക​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു. മൈ​ന കാ​ണാ​ൻ പോ​കു​മ്പോ​ഴും വീ​ര​ശേ​ഖ​രം കാ​ണാ​ൻ പോ​യ​തി​ന്‍റെ ഓ​ർ​മ​യു​ണ്ട്. എ​ന്താ​യി​രി​ക്കും എ​ന്ന​റി​യാ​ത്ത ടെ​ൻ​ഷ​നി​ൽ പോ​യി​ട്ട് ഹൗ​സ് ഫു​ളാ​യി ക​ണ്ടു. അ​ത് ക​ഴി​ഞ്ഞ് വി​ക​ട​ക​വി വ​രു​മ്പോ​ൾ ഞാ​ൻ വ​ള​രെ എ​ക്സൈ​റ്റ​ഡ് ആ​യി​രു​ന്നു. വി​ക​ട​ക​വി​യു‌​ടെ പോ​സ്റ്റ​റി​ൽ മൈ​ന​യാ​യി അ​ഭി​ന​യി​ച്ച അ​മ​ല പോ​ളി​ന്‍റെ അ​ടു​ത്ത സി​നി​മ എ​ന്ന് കൊ​ടു​ത്തെ​ന്നും അ​മ​ല പോ​ൾ വ്യ​ക്ത​മാ​ക്കി.

സി​ന്ധു സ​മ​വേ​ലിയെക്കുറിച്ച് അ​മ​ല പ​റ​യു​ന്ന​തി​ങ്ങ​നെ… മൈ​ന ക​ഴി​ഞ്ഞാ​ണ് സി​ന്ധു സ​മ​വേ​ലി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. പ​ക്ഷെ മൈ​ന​യ്ക്ക് മു​മ്പ് ആ ​സി​നി​മ റി​ലീ​സാ​യി. ആ ​സി​നി​മ​യു​ടെ വി​വാ​ദ​ങ്ങ​ൾ കാ​ര​ണം മൈ​ന​യു​ടെ പ്രൊ​മോ​ഷ​നി​ൽ നി​ന്നെ​ല്ലാം എ​ന്നെ മാ​റ്റി നി​ർ​ത്തി. എ​ന്നെ ക്ഷ​ണി​ച്ചി​ല്ല. ആ ​ഇ​മേ​ജ് മൈ​ന​യി​ലെ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് പോ​കേ​ണ്ടെ​ന്ന് ക​രു​തി.

പ​ക്ഷെ ന​മു​ക്ക് അ​ർ​ഹ​മാ​യ വി​ജ​യം നേ​ടു​ന്ന​തി​ൽനി​ന്ന് ആ​ർ​ക്കും ന​മ്മ​ളെ ത‌​ട​യാ​ൻ പ​റ്റി​ല്ലെ​ന്ന​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ​ത്. മൈ​ന ഒ​രു സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​യാ​യി. ആ​ളു​ക​ൾ എ​ന്നെ ഒ​രു​പാ​ട് സ്നേ​ഹി​ച്ചു. ഇ​തോ​ടെ മൈ​ന​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ന്നെ പ്രൊ​മോ​ഷ​നു പി​ന്നീ​ട് എ​ന്നെ വി​ളി​ക്കേ​ണ്ടി വ​ന്നു- അ​മ​ല പോ​ൾ വ്യ​ക്ത​മാ​ക്കി. ആ​ടു​ജീ​വി​ത​മാ​ണ് അ​മ​ല പോ​ളി​ന്‍റെ പു​തി​യ സി​നി​മ. ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ പൃ​ഥി​രാ​ജാ​ണ് നാ​യ​ക​ൻ. വ​ർ​ഷ​ങ്ങ​ളാ​യി പ്രേ​ക്ഷ​ക​ർ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

Related posts

Leave a Comment