വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷനിൽ ജാ​ഗ്ര​ത വേണം: ഉയർന്ന റാങ്ക് കിട്ടിയാലും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ പേരിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ലെന്ന് പി​എ​സ്‌സി

pscഇ​ടു​ക്കി: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജാ​ഗ്ര​ത കാ​ട്ടു​ക​യും തെ​റ്റി​ല്ലാ​തെ വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​മെ​ന്നും പി​ന്നീ​ട​ത് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ അം​ഗം പ്രാ​ഫ. ലോ​പ്പ​സ് മാ​ത്യു പ​റ​ഞ്ഞു. പി​എ​സ്‌​സി​യു​ടെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ക്ഷ​യ​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ ന​ല്‍​കി​യ ഏ​ക​ദി​ന പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഓ​ണ്‍​ലൈ​നി​ല്‍ വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് വ​രു​ത്തു​ന്ന തെ​റ്റു​ക​ള്‍ മൂ​ലം ഉ​യ​ര്‍​ന്ന റാ​ങ്ക് കി​ട്ടി​യി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​വെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി പൂ​ര്‍​ണ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ അ​ക്ഷ​യ ജീ​വ​ന​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു.

ച​ട്ട​പ്ര​കാ​രം പി​എ​സ്‌​സി ഒ​രു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യാ​ല്‍ പി​ന്നീ​ട് അ​തി​ല്‍ ഒ​രു കാ​ര്യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്ര​മ​മാ​യും ചി​ട്ട​യാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അ​ക്ഷ​ര സാ​ക്ഷ​ര​ത​യി​ലും ക​മ്പ്യൂ​ട്ട​ര്‍ സാ​ക്ഷ​ര​ത​യി​ലും കേ​ര​ളം മു​ന്നി​ലാ​ണെ​ങ്കി​ലും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍, വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ല്‍ പ്രാ​യോ​ഗി​ക ത​ല​ത്തി​ലെ പൂ​ര്‍​ണ​ത കു​റ​വാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ലെ ആ​ദ്യ ന​ട​പ​ടി​യാ​ണ് വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ എ​ന്നും അ​പാ​ക​ത മൂ​ലം ജോ​ലി ല​ഭി​ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​ക്ഷ​യ ജീ​വ​ന​ക്കാ​ര്‍​ക്കാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും പി​എ​സ്‌​സി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ത​ങ്ക​മ​ണി അ​മ്മ പ​റ​ഞ്ഞു.ജി​ല്ലാ​ക​ള​ക്ട​ര്‍ ജി.​ആ​ര്‍. ഗോ​കു​ല്‍, അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഹാ​ഷി​ല്‍ എം, ​അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ നി​വേ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts