ലോ​ക്ക് ഡൗ​ണ്‍: പി​താ​വി​ന് ഓ​ണ്‍​ലൈ​ൻ വ​ഴി അ​ന്ത്യ​ചും​ബ​നം ന​ൽ​കി സൈ​നി​ക​ൻ


അ​ടി​മാ​ലി: ലോ​ക്ക് ഡൗ​ണ്‍ മൂ​ലം പി​താ​വി​ന് അ​ന്ത്യ​ചും​ബ​നം ന​ൽ​കാ​ൻ കഷ്മീ​രി​ൽ അ​തി​ർ​ത്തി കാ​ക്കു​ന്ന സൈ​നി​ക​ന് സാ​ധി​ച്ചി​ല്ല. ഇ​ന്ന​ലെ സം​സ്കാ​രം ന​ട​ത്തി​യ അ​ടി​മാ​ലി പി​ണ്ട​ക്ക​ട​വി​ൽ പി.​യു.​ജോ​സ​ഫി​ന്‍റെ മ​ക​നാ​യ കഷ്മീ​രി​ൽ ആ​ർ​മി ജൂ​നി​യ​ർ ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​റാ​യ സ​ജി ജോ​സ​ഫി​ന് ഓ​ണ്‍ ലൈ​ൻ വ​ഴി പി​താ​വി​ന്‍റെ മ​ര​ണ​നാ​ന്ത​ര​ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

സ​ജി ജോ​സ​ഫി​ന്‍റെ ഭാ​ര്യ​യ്ക്കും മ​ക്ക​ൾ​ക്കും കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു കോ​വി​ഡ് 19 വ്യാ​പ​നം കാ​ര​ണം വ​രാ​നും ക​ഴി​ഞ്ഞി​ല്ല. സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റി​ൽ നി​ന്ന് ഇ-​പാ​സ് ല​ഭി​ച്ചെ​ങ്കി​ലും കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു വ​ന്നാ​ൽ തു​ട​ർ​ന്ന് ക്വാ​റ​ന്‍റൈ​നി​ൽ പോ​കേ​ണ്ട​താ​യി വ​രും .

അ​തി​നാ​ലാ​ണ് അ​വ​ർ എ​ത്താ​തി​രു​ന്ന​ത്. സ​ജി ജോ​സ​ഫി​ന് മാ​ർ​ച്ച് 31ന് ​വീ​ട്ടി​ലേ​യ്ക്ക് പോ​രാ​ൻ അ​വ​ധി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​രാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​റ് മാ​സം മു​ൻ​പാ​ണ് സ​ജി ലീ​വി​ന് വ​ന്ന് പി​താ​വി​നെ ക​ണ്ട് മ​ട​ങ്ങി​യ​ത്.

ഒ​ടു​വി​ൽ പി​താ​വി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഓ​ണ്‍ ലൈ​ൻ വ​ഴി ക​ണ്ട് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ച്ചാ​യി​രു​ന്നു അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.

Related posts

Leave a Comment