പബ്ജി നിരോധനത്തിലൂടെ ഇന്ത്യ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി ! ടെന്‍സെന്റിന് നഷ്ടം 1.02 കോടി രൂപ; കമ്പനിയുടെ ഓഹരികളില്‍ വന്‍ ഇടിവ്…

ഇന്ത്യയില്‍ പബ്ജി മൊബൈല്‍ ഗെയിംസിന് ഏര്‍പ്പെടുത്തിയ നിരോധനം ചൈനയെ സാമ്പത്തികമായി ഉലച്ചിരിക്കുകയാണ്. പബ്ജി നിരോധനത്തിന്റെ പിറ്റേ ദിവസം തന്നൈ വിപണി മൂല്യത്തില്‍ 1,400 കോടി ഡോളര്‍ (ഏകദേശം 1.02 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് റിപ്പോര്‍ട്ട്.

പബ്ജി നിരോധിച്ചതിന് ശേഷം ടെന്‍സെന്റ് ഓഹരികള്‍ രണ്ടു ശതമാനം ഇടിഞ്ഞിരുന്നു. പബ്ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കേന്ദ്ര ഐടി മന്ത്രാലയം സെപ്റ്റംബര്‍ രണ്ടാം തീയതിയാണ് നിരോധിച്ചത്.

ഇന്ത്യ-ചൈന ലഡാക്ക് അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയം ചൈനീസ് ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഗെയിമുകളും കാമറ ആപ്പുകളുമാണ് നിരോധിച്ചവയില്‍ ഏറെയും. ഇതില്‍ത്തന്നെ പബ്ജി നിരോധിച്ചതാണ് ഏറ്റവും പ്രാധാന്യം നേടുന്നത്.ഏകദേശം 175 ദശലക്ഷം ഇന്‍സ്റ്റാളുകള്‍ ഉള്ള പബ്ജി മൊബൈലിന്റെ ഏറ്റവും വലിയ വിപണിയായിരുന്നു ഇന്ത്യ.

ഒരു ദക്ഷിണ കൊറിയന്‍ ഗെയിമിങ് കമ്പനിയാണ് പബ്ജി സൃഷ്ടിച്ചതെങ്കിലും, ചൈനയിലെ ഏറ്റവും വലിയ ഗെയിമിംഗ് കമ്പനികളിലൊന്നായ ടെന്‍സെന്റ് ആണ് പബ്ജി മൊബൈല്‍ പതിപ്പുമായി രംഗത്ത് ഉണ്ടായിരുന്നത്. പബ്ജി, പബ്ജി ലൈറ്റ് എന്നീ ആപ്പുകള്‍ക്ക് ഇന്ത്യയില്‍ 50 ദശലക്ഷം സജീവ കളിക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

Related posts

Leave a Comment