വി​വാ​ഹ​വീ​ട്ടി​ലെ വീ​ഡി​യോ​യി​ൽ  പുലി;  ഞെട്ടലോടെ നാട്ടുകാർ;  വീഡിയോ പരിശോധനയിൽ വനപാലകർ പറയുന്നതിങ്ങനെ…( വീഡിയോ )

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ കാ​യ​ലം പ​ള്ളി​ത്താ​ഴ​ത്ത് വി​വാ​ഹ വീ​ട്ടി​ലെ വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞ​ത് പു​ലി​യ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ളാ​ട്ടി​ൽ ര​വീ​ന്ദ്ര​ന്‍റെ പ​റ​ന്പി​നു പി​ന്നി​ലെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്താ​ണ് വി​ശ​ദ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പു​ലി​യു​ടെ സാ​ന്നി​ധ്യം സൂ​ചി​പ്പി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ചി​ല്ല. സ്ഥ​ല​ത്ത് സ്ഥാ​പി​ക്കാ​ൻ കാ​മ​റ​ക​ൾ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചു​കൊ​ണ്ടു​പോ​യി.

പു​ലി​യു​ടെ വി​സ​ർ​ജ്യ​മോ ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ളോ ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​നാ​ലാ​ണ് പു​ലി​യ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. വീ​ടി​നു പി​ന്നി​ൽ ക​ണ്ടെ​ത്തി​യ കാ​ൽ​പാ​ട് ഞാ​യ​റാ​ഴ്ച വീ​ണ്ടും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പു​ലി​യു​ടെ​ത​ല്ലെ​ന്ന വ്യ​ക്ത​മാ​യി. വീ​ഡി​യോ​യി​ൽ പ​തി​ഞ്ഞ ജീ​വി​ക്ക് യ​ഥാ​ർ​ഥ​ത്തി​ൽ കൂ​ടു​ത​ൽ വ​ലി​പ്പ​മി​ല്ലെ​ന്നും ക​ണ്ണു​ക​ൾ തോ​ന്നി​ച്ച​തു​മാ​ണെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്.

വി​വാ​ഹ സ​ത്കാ​രം ന​ട​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത വീ​ഡി​യോ​യി​ലാ​ണ് പു​ലി​യു​ടേ​തെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ എ​ടു​ത്ത ദൃ​ശ്യ​ങ്ങ​ൾ സ​ത്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ഇ​ട്ടി​രു​ന്നു. ഗ്രൂ​പ്പി​ലെ മ​റ്റ് അം​ഗ​ങ്ങ​ളാ​ണ് ദൃ​ശ്യ​ത്തി​ൽ “​പു​ലി’ പ​തി​ഞ്ഞ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ട​ൻ പോ​ലീ​സി​നെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​ര​മ​റി​യി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

Related posts