Set us Home Page

ഓ​ണാ​വ​ധി കൊ​ഴു​പ്പി​ക്കാ​ൻ പൊ​യ്മു​ഖ​ങ്ങ​ൾ..! പുലിയാവാൻ ചെലവിത്തിരി കൂടുതലാ.. !!

സ്വ​ന്തം ലേ​ഖ​ക​ൻ


തൃ​ശൂ​ർ: ഓ​ണ​ത്തി​നു വ​ലി​യ​വ​രു​ടെ യ​മ​ണ്ട​ൻ പു​ലി​ക്ക​ളി​ക്കു മു​ന്പേ കു​ട്ടി​ക​ളു​ടെ പു​ലി​ക്ക​ളി ഇ​ത്ത​വ​ണ അ​ര​ങ്ങു​ത​ക​ർ​ക്കും. അ​വ​ധി​ക്കാ​യി സ്കൂ​ൾ പൂ​ട്ടി​യ​തും വി​പ​ണി​യി​ലെ തി​ര​ക്കു​മെ​ല്ലാം പ​റ​യു​ന്ന​ത് ഇ​ക്ക​ഥ ത​ന്നെ. ഇ​ന്ന​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മെ​ല്ലാം ഓ​ണാ​ഘോ​ഷ തി​ര​ക്കി​ലാ​യി​രു​ന്നു. മു​ഖം​മൂ​ടി​ക​ള​ണി​ഞ്ഞും മാ​വേ​ലി​വേ​ഷം കെ​ട്ടി​യും വ​ടം​വ​ലി ന​ട​ത്തി​യു​മെ​ല്ലാ​മാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. ഇ​തി​ന്‍റെ ബാ​ക്കി ഇ​നി വീ​ട്ടി​ലാ​ണ്.

എ​ല്ലാ​വ​രും ബാ​ക്കി​വ​ന്ന സാ​ധ​ന​ങ്ങ​ളു​മാ​യി വീ​ട്ടി​ലെ​ത്തി​യി​ട്ടു​മു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യം​ കാ​ര​ണം ഓ​ണാ​ഘോ​ഷ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വി​പ​ണി​യും മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. പ​ക്ഷേ, ക​ഴി​ഞ്ഞ ത​വ​ണ​ത്തെ കോ​ട്ടം തീ​ർ​ക്കാ​നാ​ണ് എ​ല്ലാ​വ​രു​ടെ​യും ശ്ര​മം.ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ ക​ളി​പ്പാ​ട്ട വി​പ​ണി​യി​ൽ പൊ​യ്മു​ഖ​ങ്ങ​ളു​ടെ വ​ര​വും വി​ല്പ​ന​യും കൂ​ടി.

പു​ലി​യു​ടെ​യും മാ​വേ​ലി​യു​ടെ​യും മു​ഖം​മൂ​ടി​യും വേ​ഷ​ങ്ങ​ളു​മെ​ല്ലാം എ​ത്തി​ക്ക​ഴി​ഞ്ഞു. പ​ല​യി​ട​ത്തും സ്റ്റോ​ക്ക് തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. പു​ലി​യു​ടെ മു​ഖം​മൂ​ടി​ക്കാ​ണ് ഡി​മാ​ൻഡ് ഏറെയെന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. അ​ഞ്ചു​മു​ത​ൽ 600 രൂ​പ​വ​രെ വി​ല​വ​രു​ന്ന പു​ലി​മു​ഖ​ങ്ങ​ൾ വി​ല്പ​ന​ക്കെ​ത്തി​യി​ട്ടു​ണ്ട്. പ്ലാ​സ്റ്റി​ക്, ഫൈ​ബ​ർ, റ​ബ​ർ, പ​ൾ​പ്പ്- ഏ​തു​ത​ര​ത്തി​ലു​ള​ള​തും തെ​ര​ഞ്ഞെ​ടു​ക്കാം.

പു​ലി​വേ​ഷം 390 മു​ത​ൽ 1500 വ​രെ വി​ല​യി​ൽ ല​ഭി​ക്കും. ഇ​തി​നു പു​റ​മെ കു​മ്മാ​ട്ടിവേ​ഷ​ങ്ങ​ളാ​യ പ്രേ​തം, വി​ഷ്ണു, ഹ​നു​മാ​ൻ, ശി​വ​ൻ, ഗ​ണ​പ​തി, ത​ന്ത, ത​ള്ള തു​ട​ങ്ങി​യ മു​ഖം​മൂ​ടി​ക​ളു​ടെ വി​ല്പ​ന​യും സ​ജീ​വം. ഓ​ല​ക്കു​ട​യും മാ​വേ​ലി​വേ​ഷ​വും തൃ​ക്കാ​​ക്ക​ര​യ​പ്പ​നും തെ​ർ​മോ​ക്കോൾ ആ​ശം​സാ കാ​ർ​ഡു​ക​ളു​മെ​ല്ലാം വി​ല്പ​ന​ച്ചൂ​ടി​ലാ​ണ്.

ചൈ​ന​യ്ക്കു പു​റ​മെ മും​ബൈ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നാ​ണ് മു​ഖം​മൂ​ടി​ക​ളെ​ത്തു​ന്ന​ത്. ഓ​രോ ആ​ഘോ​ഷ​വും കൊ​ഴു​പ്പി​ക്കാ​ൻ പ്ര​ത്യേ​കം ഓ​ർ​ഡ​ർ ചെ​യ്താ​ണ് ഇ​ത്ത​രം മു​ഖം​മൂ​ടി​ക​ൾ വ​രു​ത്തു​ന്ന​ത്. ഏ​തു​സ​മ​യ​ത്തും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന സാ​ധ്യ​ത​യു​ണ്ടാ​കാം എ​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫൈ​ബ​ർ, പ​ൾ​പ്പ്, റ​ബ​ർ മു​ഖം​മൂ​ടി​ക​ൾ കൂ​ടു​ത​ലാ​യും വി​പ​ണ​യി​ലെ​ത്തു​ന്ന​ത്. ഇ​തി​നും ഡി​മാൻഡേറെ​യാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS