നാളെ ഞങ്ങളും ആക്രമിക്കപ്പെടാം..!  നാ​ലു​ വ​യ​സു​കാ​ര​നെ  പു​ലി കൊ​ന്ന സം​ഭ​വത്തിൽ  കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ  നാട്ടുകാർ വിസമ്മതിച്ചു;  പു​ലി​ശ​ല്യം മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​തെന്നും നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു

മ​ല​ക്ക​പ്പാ​റ: നാ​ലു​വ​യ​സു​കാ​ര​നെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്ന​തി​ൽ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ബാ​ല​ന്‍റെ മൃ​ത​ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും മാ​റ്റാ​ൻ നാ​ട്ടു​കാ​ർ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ഉ​ന്ന​ത പോ​ലീ​സ്, ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഏ​റെ നേ​ര​ത്തെ അ​നു​ന​യ​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം വാ​ൽ​പ്പാ​റ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​നാ​യ​ത്.

ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​ഭാ​ഗ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. വാ​ൽ​പ്പാ​റ ന​ടു​മ​ല എ​സ്റ്റേ​റ്റി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി മു​ഷ​റ​ഫ് അ​ലി​യു​ടെ മ​ക​ൻ സെ​യ്തു​ള്ളയാ​ണ് മ​രി​ച്ച​ത്. കു​ട്ടി​യു​ടെ ത​ല​യും ശ​രീ​ര​വും വേ​ർ​പ്പെ​ട്ട നി​ല​യി​ൽ ര​ണ്ടു​സ്ഥ​ല​ത്തു​നി​ന്നാ​യി​ട്ടാ​ണ് ക​ണ്ടു​കി​ട്ടി​യ​ത്.

തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി എ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി​ശ​ല്യം മൂ​ലം ഭീ​തി​യോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. കു​ട്ടി​ക​ളാ​ണ് കൂ​ടു​ത​ലും ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​തി​നു​മു​ന്പ് പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് പി​ഞ്ചു​കു​ട്ടി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​ണ്.

പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ നി​ര​ന്ത​ര​മാ​യി സ​മ​ര​ത്തി​ലാ​ണ്. എ​ന്നി​ട്ടും പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​സ്റ്റേ​റ്റി​ലെ തേ​യി​ല​തോ​ട്ട​ങ്ങ​ളി​ൽ തേ​യി​ല​ചെ​ടി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​ഞ്ഞി​രി​ക്കാ​ൻ പു​ലി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ അ​വ​സ്ഥ​യാ​ണ്. തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ഏ​തു​സ​മ​യ​വും ആ​ക്ര​മി​ക്ക​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ്.

ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ അ​ധി​കൃ​ത​ർ കൂ​ടു​ക​ൾ സ്ഥാ​പി​ക്കു​മെ​ങ്കി​ലും മി​ക്ക​വാ​റും പു​ലി​ക​ളെ കി​ട്ടാ​റി​ല്ല. പി​ടി​കൂ​ടി​യ പു​ലി​ക​ളെ വ​ന​ത്തി​ൽ​കൊ​ണ്ടു​പോ​യി വി​ട്ട​യ​ച്ചാ​ലും വീ​ണ്ടും ഇ​വി​ടേ​ക്ക് ത​ന്നെ​യാ​ണ് തി​രി​ച്ചെ​ത്തു​ന്ന​ത്. നാ​ട്ടു​കാ​രു​മാ​യി അ​ധി​കൃ​ത​ർ ഇ​പ്പോ​ൾ ച​ർ​ച്ച ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts