വ​ഴി​വി​ട്ട ജീ​വി​തം അ​നൂ​പി​നെ എത്തിച്ചത്..! കള്ളനോട്ടുമായി ബംഗാളി  സഹോദരികളെയും മലയാളി സുഹൃത്തിനെയും പിടികൂടിയ സംഭവം; പോ​ലീ​സിന്  നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന

കോ​ത​മം​ഗ​ലം: ബം​ഗാ​ളി യു​വ​തി​ക​ൾ ഉ​ൾ​പ്പെ​ട്ട ക​ള്ള​നോ​ട്ടു​സം​ഘ​ത്തെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​തേ​ടി മും​ബൈ​യി​ലെ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യി സൂ​ച​ന. ഉൗ​ന്നു​ക​ൽ എ​സ്ഐ കെ.​എം. സൂ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലം​ഗ പോ​ലീ​സ് സം​ഘ​മാ​ണു മും​ബൈ​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ള്ള​നോ​ട്ട് സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ബം​ഗാ​ളി യു​വ​തി​ക​ൾ മും​ബൈ​യി​ലും ക​ള്ള​നോ​ട്ട് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ​യാ​ണു പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പി​ച്ച​ത്. അ​തി​നി​ടെ, എ​ൻ​ഐ​എ​യും പോ​ലീ​സി​നൊ​പ്പം സ​മാ​ന്ത​ര​മാ​യി കേ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​തി​ക​ളു​ടെ വി​ദേ​ശ​ബ​ന്ധം ഉ​ൾ​പ്പെ​ടെ എ​ൻ​ഐ​എ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നാ​ണു ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ.

പൊ​ൻ​കു​ന്നം മാ​ളി​യേ​ക്ക​ൽ അ​നൂ​പ് വ​ർ​ഗീ​സ് (45), മും​ബൈ​യി​ൽ താ​മ​സി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​രി​മാ​രു​മാ​യ സു​ഹാ​ന ഷേ​ക്ക് (27), സാ​ഹിം (20) എ​ന്നി​വ​രാ​ണു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ത​ല​ക്കോ​ട് ചെ​ക്ക് പോ​സ്റ്റി​ൽ ക​ള​ള​നോ​ട്ടു​ക​ളു​മാ​യി പി​ടി​യി​ലാ​യ​ത്. ക​ള്ള​നോ​ട്ടു​സം​ഘ​ത്തെ ഉൗ​ന്നു​ക​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണു ബം​ഗാ​ളി യു​വ​തി​ക​ൾ മും​ബൈ​യി​ലും ക​ള്ള​നോ​ട്ട് കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണു ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യി​ട്ടു​ള്ള​ത്. എ​എ​സ്പി യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ഇ​വ​രെ ഇ​ന്ന​ലെ വി​ശ​ദ​മാ​യി ചേ​ദ്യം ചെ​യ്തു. 22,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ളു​ട​ക്കം ഏ​ഴ​ര ല​ക്ഷം രു​പ പ്ര​തി​ക​ളു​ടെ പ​ക്ക​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തി​രു​ന്നു. വ​ഴി​വി​ട്ട ജീ​വി​ത​മാ​ണു അ​നൂ​പി​നെ ബം​ഗാ​ളി യു​വ​തി​ക​ളി​ലേ​ക്കു അ​ടു​പ്പി​ച്ച​തെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Related posts