യെവൻ പുലിയായിരുന്നല്ലേ..! പുള്ളിപ്പുലിയെ ചുറ്റിവരിഞ്ഞ പെരുമ്പാമ്പിന് സംഭവിച്ചത്…

ആക്രമണോത്സുകതയ്ക്ക് പേരുകേട്ടവരാണ് പുള്ളിപ്പുലിയും പെരുമ്പാമ്പും. അപ്പോൾ പോരാട്ടം ഇവർ തമ്മിലാണെങ്കിലോ? പൊടിപാറുമെന്നതിൽ സംശയമില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം കെനിയയിലെ മസായി മാറ ട്രയാംഗിൾ റിസർവ് സാക്ഷ്യം വഹിച്ചത്.

ഇരയ്ക്കായി കാത്തുകിടന്ന പെരുമ്പാമ്പിനു മുന്നിലെത്തിയതായിരുന്നു പുള്ളിപ്പുലി. മറ്റൊന്നും ആലോചിക്കാതെ പെരുമ്പാമ്പ് പുലിയെ വരിഞ്ഞു മുറുക്കാൻ തുടങ്ങി. ആദ്യമൊന്ന് അമ്പരന്നെങ്കിലും ധൈര്യം കൈവിടാതെ കുതറിച്ചാടിയ പുലി പ്രത്യാക്രമണം തുടങ്ങി. പെരുമ്പാമ്പും വിട്ടുകൊടുക്കാൻ തയാറല്ലായിരുന്നു. പിന്നെ അവിടെ നടന്നത് പൊരിഞ്ഞ പോരാട്ടമാണ്. ഒടുവിൽ പുള്ളിപ്പുലിയുടെ ശൂരതയ്ക്കു മുന്നിൽ കീഴടങ്ങാനായിരുന്നു പാമ്പിന്‍റെ വിധി. കലിപ്പ് തീരാതെ പുലി പാമ്പിന്‍റെ തല കടിച്ചുകീറി.

സഫാരി പാർക്കിലെത്തിയ സന്ദർശകരിൽ ഒരാൾ പകര്‍ത്തിയ ഈ പോരാട്ട വീഡിയോ ഇപ്പോൾ വൈറലായിക്കഴിഞ്ഞു.

Related posts