ആ പരിപാടി വേണ്ട! പു​ലി​യെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രും വ​ന​പാ​ല​ക​രും തമ്മിൽ കൈ​യാ​ങ്ക​ളി

ഇ​രു​ളം:​ മാ​ത​മം​ഗ​ല​ത്തു ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ പു​ലി​യെ തു​ര​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി നാ​ട്ടു​കാ​രു​മാ​യി വ​ന​പാ​ല​ക​രു​ടെ കൈ​യാ​ങ്ക​ളി. പ​രി​ക്കേ​റ്റെ​ന്ന പ​രാ​തി​യു​മാ​യി ട്രൈ​ബ​ൽ വാ​ച്ച​ർ പി.​ജെ. ജ​യേ​ഷ്, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ആ​ർ. മ​ധു എ​ന്നി​വ​ർ ചി​കി​ത്സ നേ​ടി. എ​ന്നാ​ൽ വ​ന​പാ​ല​ക​ർ ത​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വാ​ദം. കൈ​യാ​ങ്ക​ളി​ക്കൊ​ടു​വി​ൽ പു​ലി​യെ പി​ടി​ക്കാ​ൻ പ്ര​ദേ​ശ​ത്തു കൂ​ട് സ്ഥാ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം.

വ​ന​പാ​ല​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ച് പു​ലി​യെ തു​ര​ത്തു​ന്ന​തി​നെ നാ​ട്ടു​കാ​ർ എ​തി​ർ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യും. ശ​ബ്ദം​കേ​ട്ട് പേ​ടി​ച്ചോ​ടു​ന്ന പു​ലി വീ​ടു​ക​ളി​ലേ​ക്കു ക​യ​റു​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​നെ എ​തി​ർ​ത്ത​ത്.

ശ​ല്യ​ക്കാ​ര​ൻ പു​ലി​യെ കൂ​ടു​വ​ച്ചു പി​ടി​ച്ചാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. പ​രി​ക്കോ രോ​ഗ​മോ മൂ​ലം അ​വ​ശ​ത​യി​ലാ​യ പു​ലി​യാ​ണ് മാ​ത​മം​ഗ​ല​ത്തു ഇ​റ​ങ്ങി​യ​തെ​ന്നും കൂ​ടു സ്ഥാ​പി​ച്ച സ്ഥ​ലം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ചെ​ത​ല​ത്ത് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി. ​ര​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts