ചങ്കില്‍ കുത്തുന്ന ചൈന ! ചൈനയില്‍ നിന്ന് ഇറക്കിയ റാപ്പിഡ് ടെസ്റ്റ് കിറ്റുകളില്‍ കാണിക്കുന്നത് തെറ്റായ പരിശോധനാഫലം; കിറ്റുകള്‍ തിരികെ നല്‍കാനൊരുങ്ങി പഞ്ചാബ്;പകരം കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കും…

സംസ്ഥാനത്തിന് ലഭിച്ച ചൈനീസ് നിര്‍മിത റാപ്പിഡ് ടെസ്റ്റ് കിറ്റുകളെല്ലാം ഐസിഎംആറിന് തിരികെ നല്‍കുമെന്ന് പഞ്ചാബ്.

അഞ്ച് കിറ്റുകള്‍ തെറ്റായ പരിശോധനാഫലം നല്‍കിയ സാഹചര്യത്തിലാണ് കിറ്റുകള്‍ തിരികെ നല്‍കാന്‍ പഞ്ചാബ് തീരുമാനിച്ചത്.

ചൈനയില്‍ നിന്ന് എത്തിച്ച കിറ്റുകള്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തിരുന്നു. നേരത്തെ, ചൈനയില്‍ നിന്ന് ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം ഹരിയാന പിന്‍വലിച്ചിരുന്നു.

താങ്ങാനാകാത്ത വിലയും ഗുണമേന്മയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് കിറ്റുകള്‍ ഹരിയാന വേണ്ടെന്ന് വെച്ചിരിക്കുന്നത്.

ഇതിന് പകരമായി ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റുകള്‍ എത്തിക്കാനാണ് തീരുമാനം. ഓരോ കിറ്റിനും 780 രൂപയാണ് ചൈന ഈടാക്കുന്നത്.

എന്നാല്‍, ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി ഒരു കിറ്റിന് 380 രൂപ എന്ന നിരക്കില്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഈ തീരുമാനത്തിലൂടെ നാല് കോടി രൂപയുടെ നേട്ടമാണ് സംസ്ഥാനത്തിനുണ്ടാകുന്നതെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

റാപ്പിഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ചൈനയില്‍ നിന്ന് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ദക്ഷിണ കൊറിയയില്‍ നിന്ന് കിറ്റ് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനകം 25,000 കിറ്റുകള്‍ ദക്ഷിണ കൊറിയയിലെ എസ്ഡി ബയോസെന്‍സര്‍ എന്ന കമ്പനി നല്‍കി കഴിഞ്ഞുവെന്നും ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഇന്നലെ പറഞ്ഞിരുന്നു.

ഇതിനിടെ ചൈനയില്‍ നിന്ന് കൊണ്ട് വന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ രണ്ട് ദിവസത്തേക്ക് ഉപയോഗിക്കരുതെന്ന് ഐസിഎംആര്‍ ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മുമ്പ് ചൈനയില്‍ നിന്ന് ഇറക്കിയ പതിനായിരക്കണക്കിന് പിപിടി ടെസ്റ്റ് കിറ്റുകളും മാസ്‌ക്കുകളും മറ്റും ഗുണനിലവാരമില്ലാത്തവയാണെന്ന് കണ്ടെത്തിയിരുന്നു.

നിരവധി യൂറോപ്യന്‍ രാജ്യങ്ങളാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഗുണമേന്മയില്ലാത്തതിനെത്തുടര്‍ന്ന് തിരിച്ചയച്ചത്.

Related posts

Leave a Comment