പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കൂ​ത്തു​പ​റ​ന്പ് പോ​ലീ​സി​ന്‍റെ “കോ​വി​ഡ് വാ​ർ ഇ​ൻ കേ​ര​ള’


ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​മ​ർ​പ്പി​ച്ച് കൂ​ത്തു​പ​റ​ന്പ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യ കോ​വി​ഡ് വാ​ർ ഇ​ൻ കേ​ര​ള പെ​യി​ന്‍റിം​ഗ് നാ​ളെ നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.160 അ​ടി നീ​ള​ത്തി​ലും 60 അ​ടി വീ​തി​യി​ലു​മാ​ണ് കൂ​ത്തു​പ​റ​ന്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം മെ​യി​ൻ റോ​ഡി​ൽ കോ​വി​ഡ് വാ​ർ ഇ​ൻ കേ​ര​ള എ​ന്ന പേ​രി​ൽ ചി​ത്രം ത​യാ​റാ​ക്കി​യ​ത്.

14 ജി​ല്ല​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡി​നെ​തി​രേ ന​ട​ക്കു​ന്ന പോ​രാ​ട്ട​മാ​ണ് ചി​ത്ര​ത്തി​ൽ. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സു​കാ​ർ, ഫ​യ​ർ​ഫോ​ഴ്സു​കാ​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​ല്ലാം ചി​ത്ര​ത്തി​ലു​ണ്ട്. ഇ​വ​ർ കൊ​റോ​ണ​യെ ബ​ന്ധി​ക്കു​ന്ന​താ​ണ് ചി​ത്ര​ത്തി​ൽ ഉ​ള്ള​ത്.

ചി​ത്ര​കാ​ര​ൻ ഷൈ​ജു കെ.​മാ​ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്തോ​ളം ക​ലാ​കാ​ര​ൻ​മാ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഓ​രോ ഭാ​ര​തീ​യ​നും സ​മ​ർ​പ്പ​ണം ന​ട​ത്തി നാ​ളെ വൈ​കു​ന്നേ​രം ഏ​ഴി​ന് 3000 മ​ൺ​ചി​രാ​തു​ക​ൾ ക​ത്തി​ക്കും.

കൂ​ത്തു​പ​റ​ന്പ് സി​ഐ എം​പി ആ​സാ​ദി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്ഐ പി.​കെ. ബി​ജു, എ​എ​സ്ഐ അ​നി​ൽ കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ.​കെ.​സു​ധി, വി​ജി​ത്ത് അ​ത്തി​ക്ക​ൻ, രാ​ജേ​ഷ് കു​ണ്ട​ൻ​ചാ​ലി​ൽ, സു​നീ​ഷ് എ​ന്നി​വ​രും പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​തൃ​ത്വം ന​ല്കി.

Related posts

Leave a Comment