ദുരിതങ്ങളുടെ ചാകരയ്ക്ക് അറുതിയില്ല..! പുറക്കാട്ടെ ദുരിതബാധിതരുടെ പ്രശ്നപരി ഹാരത്തിന് യോഗം വിളിച്ചിട്ട് ഉദ്യോഗസ്ഥൻ മുങ്ങി ;കാത്തിരുന്നതത് മണിക്കൂറുകൾ

kadappuram-lഅമ്പലപ്പുഴ: പുനരധിവാസം ചർച്ച ചെയ്യാനായി ദുരിതബാധിതരുടെ യോഗം വിളിച്ച ഉദ്യോഗസ്ഥനെത്തിയില്ല. സ്ത്രീകളട ക്കമുള്ളവർ മണിക്കൂറുകളോളം കാത്തു നിന്നു. പുറക്കാട് പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് ഇന്നലെ സംഭവം അരങ്ങേ റിയത്. 2014–ൽ കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട് നീർക്കുന്നം ശിശുവിഹാർ, പുറക്കാട് കരിനിലവികസന ഏജൻസി ഓഫീസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു യോഗത്തിൽ എത്തിച്ചേരാൻ രേഖാമൂലം അറിയിച്ചിരുന്നത്.

പുറക്കാട് പഞ്ചായത്ത് ഓഫീസിൽക്കൂടുന്ന ഈ യോഗത്തിലേക്ക് ഇവർ എത്താനായി കത്തയച്ചത് തോട്ടപ്പള്ളി മറൈൻ ബ്ലോക്കിലെ ഫിഷറീസ് ഇൻസ്പെക്ടറായിരുന്നു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുമെന്നറിയിച്ച ഈ യോഗത്തിൽ പങ്കെടുക്കാനായി ദുരിതബാധിതരെല്ലാം നേരത്തെതന്നെ എത്തിയിരുന്നു. എന്നാൽ വൈകുന്നേരം നാലുകഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ എത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് യോഗം മാറ്റിവച്ച വിവരം ഇവർ അറിയുന്നത്.

യോഗം മാറ്റിവച്ചതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിരൂന്നില്ലെന്നും ഇവർ പറയുന്നു. വിവരമറി ഞ്ഞ് പുറക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് ഹാമീദ്, വൈസ് പ്രസിഡന്‍റ്ശശി കാന്തൻ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി. സാബു, യു.എം. കബീർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ. ഷിനോയി, പ്രസാദ് എന്നിവർ സ്ഥലത്തെത്തി.

ദുരിതബാധിതരുടെ പ്രശ്ന പരിഹാരത്തിനായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ തിരുവനന്തപുരത്താ യതിനാലാണ് യോഗം നടക്കാതിരുന്നതെന്ന് അറിയുന്നു. എന്നാൽ ഈ വിവരം ദുരിതബാധിതരെ അറിയിക്കാതിരുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായതാണ് ഇതിനു കാരണമായത്. ഇത്തരമൊരു യോഗം പഞ്ചായത്ത് ഓഫീസിൽ കൂടുന്നതിനെ ക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്പറഞ്ഞു. വീടും സ്ഥലവും ഇല്ലാതെ ദുരിതമനു ഭവിക്കുമ്പോൾ ചെമ്മീൻ സിനിമയുടെ അമ്പതാം വാർഷികത്തിനു അരക്കോടി രൂപ അനുവദിച്ചത് പ്രതിഷേധാർഹമാണെന്ന ആരോപണവും ഉയർന്നു

Related posts