ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം തി​രി​ച്ചു​ ന​ൽ​കി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി; 15,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സാണ് റി​സ​യും പി​താ​വ് ന​സീ​റും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്

purseചാ​ല​ക്കു​ടി: വ​ഴി​യി​ൽ​നിന്നും ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ഉ​ട​മ​യ്ക്കു തി​രി​ച്ചു​ന​ൽ​കി വി​ദ്യാ​ർ​ഥി മാ​തൃ​ക​യാ​യി. ചാ​ല​ക്കു​ടി ക്ര​സ​ന്‍റ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി കെ.​കെ.​റോ​ഡി​ൽ പ​ള്ളി​മു​റ​അ​റ​ത്ത് ന​സീ​റി​ന്‍റെ മ​ക​ൻ റി​സ​യാ​ണ് മാ​തൃ​ക കാ​ണി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം തു​ന്പൂ​ർ​മു​ഴി​യി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​വ​ധി​കാ​ലം ആ​ഘോ​ഷി​ക്കാ​ൻ തു​ന്പൂ​ർ​മു​ഴി​യി​ൽ പോ​യ​താ​യി​രു​ന്നു റി​സ.

ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് 15,000 രൂ​പ അ​ട​ങ്ങി​യ പ​ഴ്സ് കി​ട്ടി​യ​ത്. തു​ട​ർ​ന്ന് പി​താ​വ് ന​സീ​റി​ന്‍റെ പ​ക്ക​ൽ പ​ഴ്സ് ഏ​ൽ​പ്പി​ച്ചു. വി​നോ​ദ​യാ​ത്ര​യ്ക്കു​ശേ​ഷം ചാ​ല​ക്കു​ടി​യി​ലെ​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​സീ​റും റി​സ​യും ചേ​ർ​ന്ന് പ​ഴ്സ് ഏ​ൽ​പ്പി​ച്ചു. പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട ക​ണ്ണൂ​ർ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ൽ വീ​ട്ടി​ൽ അ​നൂ​പ് പ​രാ​തി​യു​മാ​യി പോ​ലീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​ഴ്സ് ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് റി​സ​യും പി​താ​വ് ന​സീ​ർ പ​ളളി ​മു​റ്റ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ൽ പ​ഴ്സ് ഉ​ട​മ​യ്ക്ക് കൈ​മാ​റി.

Related posts