പി.വി. അന്‍വര്‍ എംഎല്‍എയുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്! നിയമലംഘനം തന്നെ; നടപടി തുടങ്ങി; നടപടി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍

കോ​ഴി​ക്കോ​ട്:​ പി​.വി. അ​ന്‍​വ​ർഎംഎൽഎയുടെ നി​യ​മ​ലം​ഘ​നം സ്ഥി​രീ​ക​രി​ച്ച് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍ മേ​ല്‍ ന​ട​പ​ടി തു​ട​ങ്ങി.

എം​എ​ല്‍​എ​യു​ടെ അ​മ്യൂ​ണ്‍​സ്‌​മെ​ന്‍റ് പാ​ര്‍​ക്ക് സം​ബ​ന്ധി​ച്ച നി​യ​മലം​ഘ​ന​ങ്ങ​ളെ​കു​റി​ച്ചാ​ണ് ര​ണ്ടു​ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വാ​ട്ട​ര്‍ തീം​പാ​ര്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള അ​ന്തി​മ സാ​ക്ഷ്യ​പ​ത്രം ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല.​ പാ​ര്‍​ക്കി​ല്‍ അ​ന​ധി​കൃ​ത കെ​ട്ടി​ട​ങ്ങ​ള്‍ ഉ​ണ്ട്. ഇ​വ പൊ​ളി​ച്ചു മാ​റ്റ​ണം.​

പാ​ര്‍​ക്ക് നി​ര്‍​മാ​ണ​ത്തി​ല്‍ അം​ഗീ​ക​രി​ച്ച പ്ലാ​നി​ല്‍ വ്യ​ത്യാ​സ​മു​ണ്ടാ​യ​താ​യും ക​ള​ക്ട​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​. പാ​ര്‍​ക്കി​നോ​ട് ചേ​ര്‍​ന്ന് അ​ന്‍​വ​റി​ന്‍റെ പേ​രി​ല്‍ അ​ന​ധി​കൃ​ത ഭൂ​മി​യു​ണ്ടെ​ന്നും ക​ള​ക്ട​ര്‍ സ്ഥി​രീ​ക​രി​ച്ചു. നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ലാ​ന്‍​ഡ് അ​ക്വി​സി​ഷ​ന്‍ ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​ക്ക് നി​ര്‍​ദ്​ശം ന​ല്‍​കി​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

അ​ന്‍​വ​റി​ന്‍റെ ഭൂ​മി​യി​ല്‍ വ​നം ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​ത വ​രു​ത്ത​ണ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് നി​ര്‍​ദേശം ന​ല്‍​കു​ന്ന​താ​ണ് റി​പ്പോ​ര്‍​ട്ട്. പി​.വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​രോ​പ​ണ വി​ധേ​യ​മാ​യ പാ​ര്‍​ക്കി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ ഫെ​ബ്രു​വ​രി​യി​ല്‍ ര​ഹ​സ്യപ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.​

സ​മു​ദ്ര​നി​ര​പ്പി​ല്‍നി​ന്നും 2800 അ​ടി ഉ​യ​ര​മു​ള്ള പാ​ര്‍​ക്കി​രി​ക്കു​ന്ന പ്ര​ദേ​ശം ദു​ര​ന്ത​സാ​ധ്യ​താ മേ​ഖ​ല​യാ​യി സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച​താ​ണ്.​ മ​ണ്ണി​ടി​ച്ചി​ലി​ന് സാ​ധ്യ​ത​യു​ള്ള സം​സ്ഥാ​ന​ത്തെ ദു​ര്‍​ബ​ല മേ​ഖ​ല​ക​ളി​ല്‍ എം​എ​ല്‍​എ​യു​ടെ പാ​ര്‍​ക്ക് സ്ഥി​തി​ചെ​യ്യു​ന്ന താ​മ​ര​ശേ​രി താ​ലൂ​ക്കും പെ​ടു​ന്നു.

​അ​പ​ക​ട സാ​ധ്യ​താ മേ​ഖ​ല​യാ​യി പ്ര​ഖ്യ​പി​ച്ചി​രി​ക്കു​ന്ന ഇ​വി​ടെ യാ​തൊ​രു നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യും പാ​ടി​ല്ല. ഇ​രു​പ​ത് ഡി​ഗ്രി​യി​ല​ധി​കം ച​രി​വു​ള്ള പ്ര​ദേ​ശ​ത്ത് മ​ഴ​ക്കു​ഴി പോ​ലും പാ​ടി​ല്ലെ​ന്നും ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് നി​ര്‍​ദ്ദേ​ശി​ക്കു​ന്നു. തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​ത്.

മ​ഴ​ക്കു​ഴി പോ​ലും പാ​ടി​ല്ലെ​ന്ന് പ​റ​യു​ന്നി​ട​ത്ത് പ​ക്ഷേ ര​ണ്ട​ര​ല​ക്ഷ​ത്തി​ല​ധി​കം ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് കെ​ട്ടി നി​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്.​ ഓ​രോ ജി​ല്ല​യി​ലും ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി​യാ​ണ് ഇ​ത്ത​രം നി​യ​മ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​യേ​ണ്ട​ത്.

Related posts