ജപ്പാന്‍ ടെക്‌നോളജി പറഞ്ഞുകൊടുക്കാന്‍ പോയ അംബുക്കയെ വെറുതെ വിടാത്ത ബ്ലഡി മല്ലൂസ്..! പി.​വി.​അ​ന്‍​വ​ര്‍ വി​ദേ​ശ​ത്ത്; ഘാ​ന പ്ര​സി​ഡ​ന്‍റിന് ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ല

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി.​അ​ന്‍​വ​ര്‍ വി​ദേ​ശ​ത്ത് പോ​യ​തി​ന് ഘാ​ന പ്ര​സി​ഡ​ന്‍റിന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ട്രോ​ള്‍ മ​ഴ.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ വി​ദേ​ശ യാ​ത്ര​യ്ക്ക് പോ​യ എം​എ​ല്‍​എ​യെ കാ​ണാ​നി​ല്ലെ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്രോ​ള്‍.

എം​എ​ല്‍​എ ഘാ​ന​യി​ലെ ജ​യി​ലി​ലാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​ണ് ഘാ​ന പ്ര​സി​ഡ​ന്‍റിന്‍റെ എ​ഫി​ബി പേ​ജി​ല്‍ മ​ല​യാ​ള​ത്തി​ല്‍ ആ​വ​ശ്യ​ങ്ങ​ളു​യ​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഘാ​ന പ്ര​സി​ഡ​ന്‍റിന് ല​ഭി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ട്രോ​ള്‍ മ​ഴ​യ്ക്ക് പി​ന്നാ​ലെ അ​ന്‍​വ​ര്‍ ഫേ​സ്ബു​ക്കി​ല്‍ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു. “ലേ​റ്റാ​യി വ​ന്നാ​ലും ലേ​റ്റ​സ്റ്റാ​യി വ​രും’ എന്നാ​യി​രു​ന്നു എം​എ​ല്‍​എ​യു​ടെ പ്ര​തി​ക​ര​ണം. താ​ന്‍ ജ​യി​ലി​ല​ല്ലെ​ന്നും എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ദി​വ​സം ഐ​ശ്വ​ര്യ കേ​ര​ള​യു​ടെ നി​ല​മ്പൂ​രി​ലെ സ്വീ​ക​ര​ണ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വും എം​എ​ല്‍​എ​യെ മ​ണ്ഡ​ല​ത്തി​ല്‍ കാ​ണാ​നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് എം​എ​ല്‍​എ​യ്‌​ക്കെ​തി​രേ ട്രോ​ള്‍ മ​ഴ

Related posts

Leave a Comment