പെരുമ്പാമ്പ് വീണത് 20 അടിയോളം ആഴമുള്ള കിണറ്റില്‍ ! മൃഗസംരക്ഷണ സംഘടനയിലെ യുവാവ് കിണറ്റിലേക്ക് എടുത്തു ചാടി;പിന്നീട് സംഭവിച്ചത്…

20 അടിയില്‍ കൂടുതല്‍ ആഴമുള്ള കിണറ്റില്‍ ദിവസങ്ങളോളം അകപ്പെട്ട പെരുമ്പാമ്പിന് രക്ഷകരായത് മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം നടന്നത്. അധികമാരും ഉപയോഗിക്കാതെ കിടന്ന തുറന്ന കിണറിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. ഗ്രാമവാസികള്‍ അറിയിച്ചതനുസരിച്ച് ഇവിടെയെത്തിയ മൃഗസംരക്ഷണ സംഘടനയിലെ അംഗങ്ങള്‍ കണ്ടത് കിണറിനുള്ളില്‍ ഒരു വലിയ ചെടിയുടെ ശിഖരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പിനെയാണ്.

കിണറ്റിലിറങ്ങാതെ പാമ്പിനെ രക്ഷിക്കാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും ഇത് നടന്നില്ല. ഒടുവില്‍ സ്ട്രീറ്റ് ആന്‍ഡ് ആനിമല്‍ റെസ്‌ക്യൂ സൊസൈറ്റിയിലെ വോളന്റിയറായ ഗോവിന്ദ് സോളങ്കി കിണറ്റിലിറങ്ങി പാമ്പിനെ രക്ഷിക്കുകയായിരുന്നു. എന്‍ജിഒയിലെ അംഗങ്ങളും ഇയാളെ സഹായിക്കാനെത്തിയിരുന്നു. കയര്‍ കെട്ടി കിണറ്റിലിറങ്ങിയ ഗോവിന്ദ് സോളങ്കി മിനിട്ടുകള്‍ക്കകം കൈകൊണ്ട് പാമ്പിനെ പിടിച്ച് തിരിച്ചിറങ്ങി. ഭയന്ന പാമ്പ് ഗോവിന്ദിന്റെ കൈകളില്‍ ചുറ്റിയെങ്കിലും പെട്ടെന്നുതന്നെ കിണറിനു മുകളിലെത്തി കൈയില്‍ നിന്നും സ്വതന്ത്രനാക്കി. പിന്നീട് പാമ്പിനെ വനത്തിനുള്ളില്‍ തുറന്നു വിട്ടു.

Related posts