ക്രിക്കറ്റ്  ഭ്രാന്തിന്‍റെ മകൻ ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര


സ​​​ബ​​​ർ​​​മ​​​തി ന​​​ദി​​​യു​​​ടെ മ​​​ടി​​​ത്ത​​​ട്ടി​​​ൽ വി​​​ശ്ര​​​മി​​​ക്കു​​​ന്ന അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ​​​നി​​​ന്ന് ക്രി​​​ക്ക​​​റ്റ് ലോ​​​ക​​​ക​​​പ്പി​​​ന്‍റെ താ​​​ര​​​പ്ര​​​ഭ​​​യി​​​ലേ​​​ക്ക് ഒ​​​രു ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ന്‍റെ ബാ​​​റ്റി​​​ൽ​​​നി​​​ന്ന് പ​​​ന്ത് നി​​​ലം​​​തൊ​​​ടാ​​​തെ പാ​​​ഞ്ഞു;

ഒ​​​രി​​​ക്ക​​​ല​​​ല്ല, അ​​​ഞ്ചു​​​വ​​​ട്ടം. ഓ​​​രോ ത​​​വ​​​ണ​​​യും സ​​​ബ​​​ർ​​​മ​​​തി ന​​​ദി​​​യെ എ​​​ത്തി​​​നോ​​​ക്കി ആ ​​​പ​​​ന്തു​​​ക​​​ൾ ഗാ​​​ല​​​റി​​​യി​​​ൽ പ​​​തി​​​ച്ചു. ഇം​​​ഗ്ലീ​​​ഷ് ആ​​​ധി​​​പ​​​ത്യ​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​ന്ത്യ​​​യെ മോ​​​ചി​​​പ്പി​​​ച്ച മ​​​ഹാ​​​ത്മാ ഗാ​​​ന്ധി​​​യു​​​ടെ സ്വ​​​ന്തം സ​​​ബ​​​ർ​​​മ​​​തി അ​​​പ്പോ​​​ൾ ചി​​​രി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കാം, കാ​​​ര​​​ണം ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ക്രി​​​ക്ക​​​റ്റ് താ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ഹ​​​ര​​​മേ​​​റ്റ​​​ത് ഇം​​​ഗ്ലീ​​​ഷു​​​കാ​​​ർ​​​ക്കു​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.

2023 ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രേ സെ​​​ഞ്ചു​​​റി കു​​​റി​​​ച്ച് താ​​​ര​​​പ്ര​​​ഭ​​​യി​​​ലാ​​​ണ് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ൻ ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര.

ഇം​​​ഗ്ല​​​ണ്ടി​​​നെ​​​തി​​​രാ​​​യ 13-ാം ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ 96 പ​​​ന്തി​​​ൽ അ​​​ഞ്ച് സി​​​ക്സും 11 ഫോ​​​റു​​​മ​​​ട​​​ക്കം 123 റ​​​ണ്‍സു​​​മാ​​​യി ര​​​ചി​​​ൻ പു​​​റ​​​ത്താ​​​കാ​​​തെ​​​നി​​​ന്നു.

അ​​​തോ​​​ടെ ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് അ​​​ര​​​ങ്ങേ​​​റ്റ മ​​​ത്സ​​​ര​​​ത്തി​​​ൽ ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​നാ​​​യി സെ​​​ഞ്ചു​​​റി നേ​​​ടു​​​ന്ന ച​​​രി​​​ത്ര​​​ത്തി​​​ലെ നാ​​​ലാ​​​മ​​​ൻ എ​​​ന്ന നേ​​​ട്ടം ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​യ ര​​​ചി​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി.

ബം​​​ഗ​​​ളൂ​​​രു വ​​​ഴി വെ​​​ല്ലിം​​​ഗ്ട​​​ണ്‍
ക്രി​​​ക്ക​​​റ്റ് ഭ്രാ​​​ന്ത​​​രാ​​​യ അ​​​ച്ഛ​​​ന്‍റെ​​​യും അ​​​മ്മ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​യി ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ വെ​​​ല്ലിം​​​ഗ്ട​​​ണി​​​ലാ​​​യി​​​രു​​​ന്നു ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര​​​യു​​​ടെ ജ​​​ന​​​നം. സോ​​​ഫ്റ്റ്‌വെയ​​​ർ ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റാ​​​യ ര​​​വി കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യും ദീ​​​പ കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി​​​യും 1990 ലാ​​​ണ് ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​​നി​​​ന്ന് വെ​​​ല്ലിം​​​ഗ്ട​​​ണി​​​ലെ​​​ത്തി​​​യ​​​ത്.

1999 ന​​​വം​​​ബ​​​ർ 18ന് ​​​അ​​​വ​​​ർ​​​ക്ക് ഒ​​​രു മ​​​ക​​​നു​​​ണ്ടാ​​​യി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ആ​​​യി​​​രു​​​ന്ന​​​പ്പോ​​​ൾ ക്ല​​​ബ് ത​​​ല​​​ത്തി​​​ൽ ക്രി​​​ക്ക​​​റ്റ് ക​​​ളി​​​യു​​​മാ​​​യി ന​​​ട​​​ന്നി​​​രു​​​ന്ന ആ​​​ളാ​​​യി​​​രു​​​ന്നു ര​​​വി കൃ​​​ഷ്ണ​​​മൂ​​​ർ​​​ത്തി.

ക്രി​​​ക്ക​​​റ്റ് ജ്വ​​​രം ത​​​ല​​​യി​​​ലു​​​ള്ള​​​വ​​​ളാ​​​യി​​​രു​​​ന്നു ദീ​​​പ. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ക​​​ടി​​​ഞ്ഞൂ​​​ലി​​​ന് ത​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ധ്യ ക്രി​​​ക്ക​​​റ്റ് താ​​​ര​​​ങ്ങ​​​ളാ​​​യ രാ​​​ഹു​​​ൽ ദ്രാ​​​വി​​​ഡി​​​ന്‍റെ​​​യും സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​റി​​​ന്‍റെ​​​യും പേ​​​രി​​​ൽ​​​നി​​​ന്ന് പു​​​തി​​​യൊ​​​രു പേ​​​രു ക​​​ണ്ടെ​​​ത്തി, രാ​​​ഹു​​​ലി​​​ന്‍റെ ‘ര’​​​യും സ​​​ച്ചി​​​ന്‍റെ ‘ചി​​​നും’ ചേ​​​ർ​​​ത്ത് ര​​​ചി​​​ൻ.

സ​​​ച്ചി​​​ൻ സാ​​​ക്ഷി
പേ​​​രി​​​നൊ​​​പ്പ​​​മു​​​ള്ള സ​​​ച്ചി​​​നാ​​​ണ് ര​​​ചി​​​ന്‍റെ ആ​​​രാ​​​ധ്യ​​​പു​​​രു​​​ഷ​​​ൻ. ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി സ​​​ച്ചി​​​ൻ തെ​​​ണ്ടു​​​ൽ​​​ക്ക​​​ർ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു.

രാ​​​ജ്യാ​​​ന്ത​​​ര ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ലെ ത​​​ന്‍റെ ക​​​ന്നി സെ​​​ഞ്ചു​​​റി സ​​​ച്ചി​​​ന്‍റെ മു​​​ന്നി​​​ൽ​​​വ​​​ച്ചു നേ​​​ടാ​​​ൻ സാ​​​ധി​​​ച്ച​​​തി​​​ന്‍റെ ത്രി​​​ല്ലി​​​ലാ​​​ണ് ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര.

ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ബാ​​​ർ
2019 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​ൽ ഇം​​​ഗ്ല​​​ണ്ടി​​​നോ​​​ടേ​​​റ്റ തോ​​​ൽ​​​വി​​​ക്ക് ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ന്‍റെ പ​​​ക​​​രം വീ​​​ട്ട​​​ലാ​​​യാ​​​ണ് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ഒ​​​ന്പ​​​ത് വി​​​ക്ക​​​റ്റ് ജ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത്.

പ്ലെ​​​യ​​​ർ ഓ​​​ഫ് ഓ​​​ഫ് ദ ​​​മാ​​​ച്ച് ആ​​​യ ര​​​ചി​​​ൻ ര​​​വീ​​​ന്ദ്ര 2019 ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ൽ ക​​​ണ്ട​​​ത് ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ബാ​​​റി​​​ലെ പ​​​ടു​​​കൂ​​​റ്റ​​​ൻ സ്ക്രീ​​​നി​​​നു മു​​​ന്നി​​​ൽ​​​വ​​​ച്ചാ​​​യി​​​രു​​​ന്നു എ​​​ന്ന​​​തു ര​​​സ​​​ക​​​രം.

ത​​​ന്‍റെ മു​​​ത്ത​​​ച്ഛ​​​നെ​​​യും മു​​​ത്ത​​​ശ്ശി​​​യെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും കാ​​​ണാ​​​നാ​​​യി ര​​​ചി​​​ൻ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തു​​​ന്ന​​​ത് പ​​​തി​​​വാ​​​ണ്. എ​​​ങ്കി​​​ലും താ​​​ൻ ഒ​​​രു കി​​​വി​​​യാ​​​ണെ​​​ന്ന് ര​​​ചി​​​ൻ പ​​​റ​​​യും, ര​​​ണ്ടാ​​​മ​​​തൊ​​​ന്ന് ആ​​​ലോ​​​ചി​​​ക്കാ​​​തെ. റെ

Related posts

Leave a Comment