നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി; പരിക്കേറ്റ വിദ്യാര്‍ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി; പോലീസ് അന്വേഷണം ആരംഭിച്ചു

KTM-RAGINGകോട്ടയം: നാട്ടകം ഗവണ്‍മെന്റ് പോളി ടെക്‌നിക്കില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ചിങ്ങവനം പോലീസ് അറിയിച്ചു. റാഗിംഗിനു വിധേയനായ എറണാകുളം പാലിയംതുരുത്ത് സ്വദേശി പതിനേഴുകാരന്‍ ചേരാനെല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചേരാനെല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ചിങ്ങവനം പോലീസിന് അയച്ചു കൊടുത്തതനുസരിച്ചു ചിങ്ങവനം പോലീസ് റാഗിംഗ് ആക്ട്  പ്രകാരം പോളി ടെക്‌നിക്കിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തിരുന്നു.

ഇവരുടെ അറസ്റ്റ് ഇന്നു ഉണ്ടായേക്കുമെന്നു പോലീസ് വ്യക്തമാക്കി. കഴിഞ്ഞ 12ന് രാത്രി 11നു ഹോസ്റ്റലില്‍നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയി മറ്റൊരു മുറിയില്‍ റാഗ് ചെയ്തുവെന്നാണു പരാതി. വസ്ത്രങ്ങള്‍ അഴിച്ചു വച്ച് പലതരത്തിലുള്ള ശാരീരികവ്യായാമം ചെയ്യിച്ചു മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നാണു പരാതിയില്‍ പറയുന്നത്. മെക്കാനിക്കല്‍ ഡിപ്ലോമ കോഴിസില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് റാഗിംഗിന് ഇരയായത്.

Related posts