ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി! വിവരം സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ അറിയിച്ചു; പുറത്തുവന്നത് ഞെട്ടിക്കുന്ന സംഭവം…

ഈ​രാ​റ്റു​പേ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി വ​ശീ​ക​രി​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​യാ​ൾ പി​ടി​യി​ലാ​യി.

പാ​ല​ക്കാ​ട് തി​രു​വ​ഴി​യാ​ട് സ്വ​ദേ​ശി റി​യാ​സി(35)​നെ​യാ​ണ് ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സ് ക​ണ്ണൂ​രി​ൽ​നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ൽ എ​ത്താ​ൻ വൈ​കി​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ്കൂ​ൾ അ​ധി​കൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ പ്ര​തി ആ ​വി​വ​രം മ​റ​ച്ചു​വ​ച്ചാ​ണ് കു​ട്ടി​യു​മാ​യി ഇ​ൻ​സ്റ്റാ​ഗ്രാം​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്ന് പാ​ല​ക്കാ​ടു​നി​ന്നും ഈ​രാ​റ്റു​പേ​ട്ട​യി​ൽ എ​ത്തി​യ ഇ​യാ​ൾ ലോ​ഡ്ജി​ൽ മു​റി എ​ടു​ത്ത​ശേ​ഷം സ്കൂ​ളി​നു സ​മീ​പ​മെ​ത്തി കു​ട്ടി​യെ നി​ർ​ബ​ന്ധി​ച്ച് ഓ​ട്ടോ​യി​ൽ ക​യ​റ്റി ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും​ത​ന്നെ ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ ഇ​ൻ​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ പ്ര​സാ​ദ് ഏ​ബ്ര​ഹാം വ​ർ​ഗീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment