മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ര​ഹ്ന ഫാ​ത്തി​മ സു​പ്രീം കോ​ട​തി​യിലിൽ; പരാതിക്കാരൻ അരുൺ പ്രകാശും കവിയറ്റ് ഹർജിയുമായി സുപ്രീം കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മ​ക​നെ കൊ​ണ്ട് സ്വ​ന്തം ന​ഗ്ന​ശ​രീ​ര​ത്തി​ൽ ചി​ത്രം വ​ര​പ്പി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തെ​ന്ന കേ​സി​ൽ ബി​എ​സ്എ​ൻ​എ​ൽ മു​ൻ ജീ​വ​ന​ക്കാ​രി ര​ഹ്ന ഫാ​ത്തി​മ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ​തി​രേ​യാ​ണ് ഹ​ർ​ജി.

ര​ഹ്ന ഫാ​ത്തി​മ​യ്ക്കെ​തി​രേ ചു​മ​ത്തി​യ പോ​ക്സോ നി​യ​മ പ്ര​കാ​ര​മു​ള്ള കേ​സ് പ്ര​ഥ​മ​ദൃ​ഷ്ട്യാ നി​ല​നി​ൽ​ക്കു​ന്ന​താ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

എ​ന്നാ​ൽ, ക​ല​യു​ടെ ആ​വി​ഷ്കാ​ര​വും ത​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ലു​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ന്നും കു​ട്ടി​ക​ളെ അ​നു​ചി​ത​മാ​യ പ്ര​വ​ർ​ത്തി​ക്ക് ഉ​പ​യോ​ഗി​ച്ചെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​രി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​സി​ൽ ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ൾ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ര​ഹ്ന​യ്ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ അ​രു​ണ്‍ പ്ര​കാ​ശും സു​പ്രീം കോ​ട​തി​യി​ൽ ക​വി​യ​റ്റ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment