സ​നു മോ​ഹ​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: മും​ബൈ പോ​ലീ​സ് കൊ​ച്ചി​യി​ല്‍; മും​ബൈ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് തൃക്കാക്കര സിഐ


കൊ​ച്ചി: വൈ​ഗ കൊ​ല​കേ​സ് പ്ര​തി സ​നു മോ​ഹ​ന്‍ മും​ബൈ​യി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​നാ​യി മും​ബൈ പോ​ലീ​സ് കൊ​ച്ചി​യി​ലെ​ത്തി. നാ​ലം​ഗ പോ​ലീ​സ് സം​ഘ​മാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്.

സ​നു മോ​ഹ​നെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​ന്നു കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും.എ​ന്നാ​ല്‍ വൈ​ഗ കൊ​ല​പാ​ത​കക്കേ​സു​മാ​യി കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പും മ​റ്റും ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍ മും​ബൈ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന തൃ​ക്കാ​ക്ക​ര സി​ഐ കെ.​ ധ​ന​പാ​ല​ന്‍ പ​റ​ഞ്ഞു.

മൂ​ന്നു കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് സ​നു മോ​ഹ​നെ​തി​രേ മും​ബൈ​യി​ല്‍ കേ​സു​ള്ള​ത്.

Related posts

Leave a Comment