മിസ്റ്റര്‍ കോഹ്‌ലി നിങ്ങള്‍ ഒരു മികച്ച കളിക്കാരനാണ്! അതിലുപരിയായി ഒരുപാട് സ്വാര്‍ത്ഥതയുള്ള മനുഷ്യനാണ്; കോഹ്‌ലിയെ ശാസിച്ചും ഉപദേശിച്ചും സന്തോഷ് പണ്ഡിറ്റ്

;iop;iop;ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കോഹ്‌ലിയെ ഫേസ്ബുക്കിലൂടെ ഉപദേശിച്ചും ശാസിച്ചും സന്തോഷ് പണ്ഡിറ്റ്. മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന രഹാനയോട് കോഹ്‌ലിക്ക് അസൂയയാണെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച് മാന്‍ ഓഫ് ദ സീരീസ് ആയ രഹാനെയെ കളിപ്പിക്കാത്ത കോഹ്‌ലിയുടെ നിലപാടിനെയാണ് സന്തോഷ് പണ്ഡിറ്റ് വിമര്‍ശിക്കുന്നത്. കോഹ്‌ലിയുടെ ഈ നടപടി രഹാനയോടുള്ള അസൂയമൂലമാണെന്നും സന്തോഷ് പറയുന്നു. ഇന്ത്യ-വെസ്റ്റിന്റീസ് ട്വന്റി ട്വന്റി മത്സരം വിലയിരുത്തിക്കൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. വെസ്റ്റിന്റീസ് ഇന്ത്യയെ 9 വിക്കറ്റിനു തകര്‍ത്തു.

എന്നിട്ടും കഴിഞ്ഞ ഏകദിനത്തില്‍ വെസ്റ്റിന്റീസിനെതിരെ തകര്‍ത്തു കളിച്ച മാന്‍ ഓഫ് ദി സീരിസ് ആയ രഹാനെയെ കോഹ്‌ലി കളിപ്പിച്ചില്ല.. തൊട്ടു മുമ്പ് നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരിക്കല്‍ പോലും രഹാനെക്കു അവസരം കൊടുത്തുമില്ല. മുമ്പ് കോഹ്‌ലിയ്ക്ക് അസുഖമായി മാറി നിന്ന സമയത്ത് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ രഹാനെ ക്യാപ്റ്റന്‍ ആയി കളി ജയിപ്പിക്കുകയും എല്ലാവരുടേയും പ്രശംസ വാങ്ങുകയും ചെയ്തു. കോഹ്‌ലിയ്ക്ക് രഹാനെയോട് അസൂയയാണ്.’ പണ്ഡിറ്റ് പറയുന്നു. കുംബ്ലെയ്ക്ക് മികച്ച റെക്കോര്‍ഡ് ഉണ്ടായിട്ടും കോച്ചായി തുടരുവാന്‍ കോഹ്‌ലി സമ്മതിക്കുന്നില്ല. പകരം കോച്ചേ വേണ്ട എന്നു ചിന്തിക്കുന്നു… മിസ്റ്റര്‍ കോഹ്‌ലി നിങ്ങള്‍ ഒരു മികച്ച കളിക്കാരനാണ്… അതിലുപരി ഒരുപാട് കൊംപ്ലെക്‌സ് ഉള്ള സെല്‍ഫിഷ് ആയ മനുഷൃനാണ്….. ഈ സ്വഭാവം ഭാവിയില്‍ ക്യാപ്റ്റന്‍ എന്ന രീതിയിലും, കളിക്കാരന്‍ എന്ന രീതിയിലും ഒരുപാട് ദോഷം ചെയ്യും. നോക്കിക്കോ….ജസ്റ്റിസ് ഫോര്‍ രഹാനെ….’ സന്തോഷ് പണ്ഡിറ്റ് മുന്നറിയിപ്പു നല്‍കുന്നു. ഇതിലും മികച്ച കളിക്കാരനായിരുന്നിട്ടും യാതൊരു ജാഡയുമില്ലാതെ ജീവിച്ച സച്ചിനെ കണ്ടു പഠിക്കൂവെന്ന ഉപദേശവും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കുന്നുണ്ട്.

Related posts