ജാങ്കോ ഞാൻ പെട്ടു..! രാഹുൽ ഈശ്വറി നെതിരെ ഹാദിയയുടെ പിതാവ് പോലീസിൽ പരാതി നൽകി; അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടെന്നാണ് പരാതി

വൈക്കം: രാഹുൽ ഈശ്വറിനെതിരെ ഹാദിയ(അഖില)യുടെ പിതാവ് പോലീസിൽ പരാതി നൽകി. അനുമതിയില്ലാതെ ഹാദിയയുടേയും അമ്മയുടേയും ദൃശ്യങ്ങൾ ചിത്രീകരിച്ച് പുറത്തുവിട്ടുവെന്നാണ് ഹാദിയയുടെ പിതാവ് അശോകൻ പോലീസിൽ പരാതി നൽകിയത്.

വൈക്കം പോലീസ് സ്റ്റേഷനിലാണ് ഹാദിയയുടെ പിതാവ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കുന്നകാര്യം തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.

ഹാദിയ മൂന്നുമാസമായി കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വന്തം വീട്ടില്‍ പോലീസ് കാവലിലാണ് ഹാദിയ കഴിയുന്നത്. ഹാദിയക്ക് മൊബൈല്‍ നല്‍കരുതെന്നും പൊതുജനങ്ങളുമായി സമ്പര്‍ക്കം അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് രാഹുല്‍ ഈശ്വര്‍ ഹാദിയയുടെ വീട്ടില്‍ കയറിയത്. രാഹുൽ ഹാദിയായുടെ വീട്ടില്‍ പ്രവേശിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് നേരത്തെ അശോകന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

Related posts