അ​ഞ്ച് പേ​രു​ടെ സ​മ​രം വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​തുമെന്ന്  രാ​ഹു​ൽ​ഗാ​ന്ധി എം.പി

ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത യാ​ത്രാ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് പേ​ർ ന​ട​ത്തു​ന്ന സ​മ​രം വ​യ​നാ​ട്ടി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ളു​ടേ​തു​മാ​ണ്. സ​മ​ര​ത്തി​ന് എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ചാ​ണ് എ​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന​താ​ണെ​ന്നും രാ​ഹു​ൽ​ഗാ​ന്ധി. ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്രാ നി​രോ​ധ​ന​ത്തി​നെ​തി​രെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബ​ത്തേ​രി​യി​ൽ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​പ്പോ​ൾ നി​രാ​ഹാ​ര​മ​നു​ഷ്ടി​ക്കു​ന്ന അ​ഞ്ച് പേ​രെ​യും നി​രാ​ഹാ​രം അ​നു​ഷ്ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന അ​ഞ്ച്പേ​രെ​യും രാ​ഹു​ൽ സ​ന്ദ​ർ​ശി​ച്ചു. ജ​ന​ങ്ങ​ളു​ടെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കാ​ന് തീ​ർ​ച്ച​യാ​യും ഇ​ട​പെ​ടും. ദേ​ശീ​യ​പാ​ത 766 ൽ ​നി​ല​വി​ലു​ള്ള യാ​ത്രാ​നി​രോ​ധ​നം സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും രാ​ജ്യ​ത്തെ പ്ര​മു​ഘ​രാ​യ അ​ഭി​ഭാ​ഷ​ക​രെ ഉ​പ​യോ​ഗി​ച്ച് കേ​സ് വാ​ദി​ക്കു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി​യ​താ​യും യാ​ത്രാ​നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ക്കാ​ര്യ​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യെ ധ​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ ഒ​ന്പ​തി​ന് എ​ത്തി​യ രാ​ഹു​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​ര​പ​ന്ത​ലി​ൽ ചെ​ല​വ​ഴി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, കോ​ഴി​ക്കോ​ട് എം​പി എം.​കെ. രാ​ഘ​വ​ൻ തു​ട​ങ്ങി​യ നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന പ​ത്താം ദി​വ​സ​ത്തി​ലേ​യ്ക്ക് ക​ട​ന്ന ഇ​ന്ന് അ​തി​രാ​വി​ലെ മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ബ​ത്തേ​രി​യി​ൽ എ​ത്തി​യി​രു​ന്നു. രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​ജ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ത​ന്ത്ര മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര പ​ന്ത​ലി​ലേ​ക്ക് ജ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ർ സ​മ​ര​പ​ന്ത​ൽ സ​ന്ദ​ർ​ശി​ച്ചു.

Related posts